'രണ്ടു വര്‍ഷത്തിനുള്ളില്‍ തവനൂര്‍ ഗവ. കോളജ് സ്വന്തം കെട്ടിടത്തില്‍'
എടപ്പാള്‍: അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ തവനൂര്‍ ഗവ. കോളജ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു മന്ത്രി കെ.ടി ജലീല്‍. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തവനൂര്‍ ഗവ. കോളജിനായി മറവഞ്ചേരിയിലെ നിള എജ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി അനുവദിച്ച ഭൂമി ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ സ്വന്തം ഭൂമി ലഭ്യമായ സാഹചര്യത്തില്‍ ഉടന്‍തന്നെ കോളജിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിക്കും. കോളജിലേക്ക് ആറു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുമെന്നും ഇതിനായി സ്വകാര്യവ്യക്തി സ്ഥലം അനുവദിക്കാമെന്ന് ഏറ്റിട്ടുണ്ടെണ്ടന്നും മന്ത്രി പറഞ്ഞു. തവനൂര്‍ പഞ്ചായത്തിലെ മറവഞ്ചേരിയിലുള്ള അഞ്ചേക്കര്‍ ഭൂമിയാണ് നിള എജ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി അനുവദിച്ചത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി അധ്യക്ഷയായി. കെ.പി സുബ്രഹ്മണ്യന്, പി. കുമാരന്, കെ. ദേവിക്കുട്ടി, എ.ടി സജിത, ടി.വി ശിവദാസ്, ഹുസൈന്, അബൂബക്കര്‍ ഹാജി, അബ്ദുല്‍സലാം, കുഞ്ഞിപ്പ ഹാജി, അമീന്‍ദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."