HOME
DETAILS
MAL
മഴക്കാല രോഗ പ്രതിരോധത്തിനായി വീടുകയറി പ്രചരണം
backup
May 15 2017 | 23:05 PM
നീലേശ്വരം: മഴക്കാല രോഗ പ്രതിരോധത്തിനായി വീടുകയറി പ്രചരണം. നീലേശ്വരം നഗരസഭയുടേയും താലൂക്ക് ആശുപത്രിയുടേയും നേതൃത്വത്തിലാണ് പ്രചരണ പരിപാടി ആരംഭിച്ചത്. കൊതുകു നിവാരണത്തിന് മുന്‍തൂക്കം നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍.
നഗരസഭാ തല പരിപാടികളുടെ ഉദ്ഘാടനം പതിനാറാം വാര്‍ഡില്‍ നടന്നു. ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സലര്‍ പി.കെ രതീഷ് അധ്യക്ഷനായി. താലൂക്ക് ആശുപത്രി ഡോ.ജമാല്‍ അഹമ്മദ് ക്ലാസെടുത്തു. സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്റാഫി, കൗണ്‍സിലര്‍ എ.വി സുരേന്ദ്രന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ സുബ്രഹ്മണ്യന്, ജെ.എച്ച്.ഐ സരസ്വതി, സി.ഡി.എസ് അംഗം എം ബീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."