HOME
DETAILS

കത്‌വ കേസ്: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവ്

  
backup
June 10 2019 | 11:06 AM

kathua-rape-murder-case-verdict-live-updates

 

പത്താന്‍കോട്ട്: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം ശിക്ഷ. കേസിലെ മുഖ്യപ്രതി, ഗ്രാമത്തലവനും ക്ഷേത്രത്തിലും പൂജാരിയുമായ സാഞ്ചി റാം, പൊലിസുകാരനായ പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കെതിരെയാണ് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.

ബാക്കി മൂന്നു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവാണ് ശിക്ഷിച്ചത്. സുരേന്ദര്‍ വര്‍മ്മ, തിലക് രാജ്, ആനന്ദ് ദത്ത എന്നിവര്‍ക്കാണ് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 50,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.

സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് വിശാല്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.

സാഞ്ചി റാം സൂക്ഷിപ്പുകാരനായ ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവിലിടുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തത്. സാഞ്ചി റാമിന്റെ ബന്ധുവാണ് ആനന്ദ് ദത്ത്. സ്‌പെഷ്യല്‍ ഓഫിസര്‍മാരായ ദീപക് ഖജൂരി, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്ത് പര്‍വേശ് കുമാര്‍ എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തി.

പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തിങ്കളാഴ്ച രാവിലെ വിധി പറഞ്ഞ കോടതി, വൈകിട്ട് നാലരയോടെയാണ് ശിക്ഷ വിധിച്ചത്. ഏഴ് പ്രതികളെ വിധി കേള്‍ക്കാനായി കോടതിയില്‍ ഹാജരാക്കിയിരുന്നു.

രണ്ടായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമുള്ള കേസില്‍ 114 സാക്ഷികളെയാണ് വിസ്തരിച്ചത്. സുപ്രിം കോടതി ഉത്തരവ് പ്രകാരം ദിനേനയെന്നോണം നടന്ന വിചാരണ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആരംഭിച്ചത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസിന്റെ വിചാരണ കശ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്കു മാറ്റിയത്. ബി.ജെ.പി മന്ത്രിയടക്കമുള്ളവരുടെ സംരക്ഷണം പ്രതിക്ക് ലഭിച്ചതോടെ, അന്ന് കശ്മീരില്‍ ഭരിച്ചിരുന്ന ബി.ജെ.പി സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദമുണ്ടാവുമെന്നതിനാലായിരുന്നു ഇത്.

2018 ജനുവരി 17 നാണ് എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പൊലിസ്, പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയായിരുന്നു എന്ന് കണ്ടെത്തി.

കേസില്‍ എട്ട് പ്രതികളാണുള്ളത്. സഞ്ചി റാം, അയാളുടെ മകന്‍ വിശാല്‍, മറ്റൊരു അനന്തരവന്‍, രണ്ട് സ്‌പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. കേസിലെ മുഖ്യപ്രതിയായ സഞ്ചി റാം, പെണ്‍കുട്ടിയുടെ സമുദായത്തില്‍ പെട്ടവരെ കശ്മീരില്‍ നിന്ന് ആട്ടിപ്പായിക്കാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു കൊലപാതകം എന്നും പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago