പരിസ്ഥിതി പ്രചാരക യാത്രികന്‍ അമ്പു ചാള്‍സിന് വിദ്യാര്‍ഥികളുടെ സ്വീകരണം
ഈരാറ്റുപേട്ട: മുസലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാഫിന്റെ ആേഭിമുഖ്യത്തില്‍ തമിഴ്‌നാട് നാമക്കല്‍ സ്വദേശി പരിസ്ഥിതി സംരക്ഷണ പ്രചാരകന്‍ അമ്പു ചാള്‍സിന് സ്വീകരണം നല്‍കി.
പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളുടെ പ്രചാരണവുമായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ യാത്ര നടത്തി കേരളത്തിലെത്തിയ അമ്പു ചാള്‍സിനെ വിദ്യാഥികള്‍ തുളസി മാല അണിയിച്ച് സ്വീകരിച്ചു.
2005 ഏപ്രില്‍ 28ന് ആരംഭിച്ച യാത്ര ഇപ്പോള്‍ 20 സംസ്ഥാങ്ങളിലായി 6000 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു.
പരിസ്ഥിതി മലിനീകരണമില്ലാതെ സൈക്കിള്‍ പര്യടനം നടത്തുന്ന ഇദ്ദേഹം വിദ്യാര്‍ദ്ധികള്‍ക്ക് ക്ലാസ്സെടുത്തു. വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനും അവസരമൊരുക്കിയിരുന്നു.
ഹെഡ് മിസ്ട്രസ് ആര്‍. ഗീത, എം.എഫ് അബ്ദുല്‍ ഖാദര്‍,സാഫ് കണ്‍വീനര്‍ മുഹമ്മദ് ലൈസല്‍, കെ.എം ജാഫര്‍ ഡെയ്‌സി തോമസ്, പി.ജി ജയന്‍,ഷിനുമോള്‍, അന്‍സാര്‍അലി, ടി.എസ് അനസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."