HOME
DETAILS
MAL
യാ ഹബീബി
backup
November 01 2020 | 04:11 AM
(ഇസ്ലാം ഒരു സമാധാന രാജ്യമാണ്.
ഏറ്റവും വലിയ സമാധാനപ്രിയന്‍ നബിതങ്ങളും)
ജന്മനാട് കല്ലെറിഞ്ഞു
ആട്ടിയോടിച്ചു
പലായനം ചെയ്തു
ഹിറാഗുഹയില്‍
ഉയര്‍ത്തെഴുന്നേറ്റു.
അഹദും സമദും പാഠം
ഇഖ്റഅ്കൊണ്ട് സമരം
സ്നേഹംകൊണ്ട് ജാഥ
കര്‍മംകൊണ്ട് സുജൂദുകള്‍.
നാഥാ, നിന്റെ മുത്തുറസൂലിന്
തിരുമൊഴിയില്‍
എതിരാളികള്‍ക്കുപോലും ആശ്ലേഷം.
പുണ്യനഗരത്തില്‍,
റൗളാശരീഫില്‍,
തിരുനബി ത്വാഹാ റസൂലുള്ളാ.
എന്നും സലാത്തും കലിമയും
ദീര്‍ഘിപ്പിക്കാന്‍ ഹൃദയവും നാവും.
അല്‍ഹംദുലില്ലാഹ്,
ഏകണേ, തുണക്കണേ,
യാ റബ്ബുല്‍ ആലമീന്‍.
നന്മക്കൊണ്ട് തിന്മയെ മായിച്ചു,
ഉമ്മത്തുകള്‍ക്കും ശത്രുക്കള്‍ക്കും
പ്രാര്‍ഥിച്ചു,
യാ സലാം മുത്തുഹബീബ് ,
വാഴ്ത്തിപ്പാടട്ടെ, പുണരട്ടെ,
ആ ധര്‍മനീതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."