HOME
DETAILS

ഇനിയും പഠിക്കാത്ത ഇടതുപക്ഷം

  
backup
June 10 2019 | 21:06 PM

anwar-kanneeri-amminikkad-todays-article-11-06-2019

എത്ര ഭയാനകമാണ് വാര്‍ത്താചാനലുകളില്‍ വന്ന ആ ദൃശ്യങ്ങള്‍. ഒരു മനുഷ്യനെ ഓടിച്ചിട്ട് വെട്ടുന്നു. ബൈക്ക് ശരീരത്തിലൂടെ കയറ്റിയിറക്കുന്നു. അതും വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍. മനുഷ്യത്വം മരിച്ച മനുഷ്യന്റെ വികൃതികള്‍ വിളയുന്ന നാടിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നായതാണ് അത്ഭുതം. രാഷ്ട്രീയ വൈരം മനുഷ്യ ജീവനുകള്‍ പുഷ്പം പറിക്കുന്ന ലാഘവത്തോടെ ഇല്ലാതാക്കുന്ന ഇന്നത്തെ കാലത്ത് ജനം ഭയവുമായി പൊരുത്തപ്പെടുകയാണ്. ഒരാള്‍ പിന്തുടര്‍ന്നുപോന്നിരുന്ന രാഷ്ട്രീയ ആദര്‍ശങ്ങളോട് വിയോജിപ്പുണ്ടായപ്പോള്‍ അയാള്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍പോലും സ്വാതന്ത്ര്യം നല്‍കാത്ത പാര്‍ട്ടിയാണോ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് പറഞ്ഞ് ഭരണത്തില്‍ തുടരുന്നത്
ലോക്‌സഭയില്‍ ആകെ മൂന്നു സീറ്റിലേക്ക് ഒതുങ്ങിയ സി.പി.എം ഭരണം കൈയാളുന്ന കേരളത്തില്‍ കിട്ടിയത് ഇരുപതില്‍ ഒന്ന് മാത്രം. ശബരിമല മാത്രമല്ല ഈ അധഃപതനത്തിന്റെ മൂലകാരണം. അക്രമ രാഷ്ട്രീയം തന്നെയാണ്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനിരയായവരുടെ ഹൃദയം പൊട്ടിയ പ്രാര്‍ഥനകള്‍ ഈ പതനത്തിനു മറ്റൊരു കാരണമാണ്. പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യവും അഹങ്കാരവും അടങ്ങിയ ശൈലിയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല എന്ന് പാര്‍ട്ടി നേതൃത്വം തറപ്പിച്ചു പറയുമ്പോള്‍ കുഴി ആഴത്തില്‍ കുഴിക്കാന്‍ ഇപ്പോള്‍ തന്നെ എല്‍പിക്കേണ്ടി വരും.
ലോകത്ത് ഫാസിസം, ഭീകരത, തീവ്രവാദം എന്നീ വിഷയങ്ങളിലാണ് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നത്. ഭീകരതയും തീവ്രവാദവും ചര്‍ച്ചയാക്കുമ്പോള്‍ എന്നും ഒരു മതവിഭാഗത്തെ മാത്രം എതിര്‍പക്ഷത്തു നിര്‍ത്തി ആഗോളാടിസ്ഥാനത്തില്‍ ഭീകരതയുടെയും തീവ്രവാദത്തിന്റെയും അംബാസഡര്‍മാരായി ആ വിഭാഗത്തെ മാറ്റുന്നു. അതില്‍ എന്നും മറുപക്ഷം ഒറ്റക്കെട്ടാണ്. ഇത് ഒരവസ്ഥ. മറ്റൊരു വശം ലോകത്ത് ഭീകരരായും തീവ്രവാദികളായും പിടിക്കപ്പെട്ടവരില്‍ ബുദ്ധരും ജൈനരും ക്രൈസ്തവരും തീവ്ര ഹിന്ദു നിലപാടുള്ളവരും കൂടാതെ ഇവരെയൊക്കെ എതിര്‍ത്തു നാടിന്റെ കലാപം മാത്രം ലക്ഷ്യമാക്കിയവരുമുണ്ട്. പക്ഷെ അവര്‍ക്കാര്‍ക്കും അംബാസഡര്‍ പദവി നല്‍കില്ല. കാരണം ലോകത്തിന്റെ പൊതു ശത്രുവായി ചിത്രീകരിക്കുന്നത് ഇസ്‌ലാമിനെയാണല്ലോ. ലോകത്തെ ഫാസിസത്തെ ആരും കാണുന്നില്ല. നമ്മുടെ ഭാരതവും ഫാസിസ്റ്റ് മേലാളന്മാര്‍ അടക്കിവാഴുമെന്ന വ്യാമോഹം പലര്‍ക്കുമുണ്ടെങ്കിലും അത് എളുപ്പം സാധ്യമാകുന്നില്ല. ഈ നാടിന്റെ പാരമ്പര്യമായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ സജ്ജരായൊരു പൗരസമൂഹം ഇവിടെയുള്ളതാണതിനു കാരണം.
ഫാസിസത്തെ എതിര്‍ക്കാന്‍ എക്കാലത്തും ഓരോ ശക്തികള്‍ രൂപപ്പെടാറുണ്ട്. അതുപോലെ ഫാസിസ പ്രതിരോധമെന്ന കവചം മുന്നില്‍വച്ചു അകമാകെ ഫാസിസത്തെ പിന്തുണയ്ക്കുന്ന കപടരുമുണ്ട്. സമകാലിക ഭാരത രാഷ്ട്രീയം, വിശിഷ്യാ കേരള രാഷ്ട്രീയം ഇഴകീറി പരിശോധിച്ചാല്‍ ഫാസിസ പ്രതിരോധ കവചം കെട്ടി അകമാകെ ഫാസിസത്തോട് യോജിപ്പ് കാണിക്കുന്ന കപട രാഷ്ട്രീയക്കാരെ തിരിച്ചറിയാന്‍ കഴിയും. ഭാരതത്തില്‍ ഫാസിസവും ഭീകരതയും ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം ഓടിവരിക കാവി ഫാസിസവും ഭീകരതയുമാണ്. യഥാര്‍ഥത്തില്‍ കാവി ഭീകരത മാത്രമാണോ ഭാരതത്തിലുള്ളത് മറിച്ച് അവരുടെ ഫാസിസം പോലെ തന്നെ ശക്തമാണ് ചില കപട ഫാസിസ്റ്റ് വിരുദ്ധരുടേത്. അവര്‍ ചുവപ്പിന്റെ ഭീകരത പരത്തുന്നവരാണ്. അവരുടെ നിലനില്‍പ്പു തന്നെ ഫാസിസത്തെ തുരത്താന്‍ തങ്ങള്‍ മാത്രമെന്ന അവകാശവാദവുമായാണ്. അവര്‍ ഫാസിസത്തിനെതിരാണെന്നു കാണിക്കാന്‍ വര്‍ഗീയതയും മറ്റും കുടിലബുദ്ധിയോടെ സൃഷ്ടിക്കുകയും അതിനു മറ്റുള്ളവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. പിന്നെ അവര്‍ തന്നെ ഇതിനെ എതിര്‍ക്കുന്നു എന്ന പ്രതീതി ജനിപ്പിച്ച് അധികാരം ഉറപ്പിക്കുന്നു.
ചുവപ്പു ഭീകരത സമകാലിക കേരളത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട അവസ്ഥ തന്നെ ലജ്ജാകരമാണ്. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടതു തന്നെ മുതലാളിത്തത്തെ തകര്‍ക്കാനും പാവപ്പെട്ടവന്റെ അവകാശ സ്വാതന്ത്ര്യത്തിനും തൊഴിലാളി വര്‍ഗത്തിന്റെ വിമോചനത്തിനും വേണ്ടിയായിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തിനായി ചുവപ്പു ഭീകരതയും വര്‍ഗീയതയും അവര്‍ പ്രയോഗിക്കാന്‍ തുടങ്ങി. ശേഷം അവര്‍ കേരളത്തില്‍ വിറ്റുതുടങ്ങി. അതിനുദാഹരണങ്ങള്‍ നിരത്തിയാല്‍ എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തിയപ്പോള്‍ ഫാസിസ പ്രതിരോധമെന്ന ചതിക്കുഴി കുഴിച്ചു ബീഫ് വരട്ടി കേരളത്തിലെ തെരുവോരങ്ങളില്‍ ഇറങ്ങി പ്രചാരണം നടത്തി അധികാരം നേടി. പിന്നീടങ്ങോട്ട് അവര്‍ ഫാസിസത്തിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്നതായാണ് അനുഭവപ്പെടുന്നത്.
കേരളത്തില്‍ ചുവപ്പ് ഫാസിസം സജീവമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം ബന്ധപ്പെട്ടിട്ടുള്ള സുപ്രിംകോടതിവിധിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ഇതിനുദാഹരണമാണ്. എന്താണ് യഥാര്‍ഥത്തില്‍ മതേതരത്വം വൈജാത്യങ്ങളുടെ ഭാരതത്തില്‍ എങ്ങനെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഒരു ഭരണകൂടത്തിനു മതവിധികളില്‍ നിര്‍ബന്ധം കല്‍പ്പിക്കാന്‍ കഴിയുന്നു വിശ്വസിക്കുന്നതോടൊപ്പം കൂടെയുള്ള ഇതര വിശ്വാസികളുടെ മതത്തെ ആദരിക്കുകയും ചെയ്യുക എന്നതാണ് മതേതരത്വം. അല്ലാതെ മതം ഇല്ലാത്തവന്റെ ആശയങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്നതിനെ എങ്ങനെ മതേതരത്വം എന്ന് വിളിക്കും
മതേതരത്വമാണ് തങ്ങളുടെ മുഖമുദ്രയെന്ന് പറയുന്ന സി.പി.എമ്മിന്റെ കേരളത്തിലെ ഒരു നേതാവ് പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തിന്റെ കണക്കെടുക്കാന്‍ ഒരിക്കല്‍ നിര്‍ദേശിച്ചിരുന്നു. അതിന്റെ ഉദ്ദേശ്യം നല്ലതാണെന്ന് ഉറപ്പു പറയാമോ പാര്‍ട്ടിക്കാര്‍ക്ക് ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണെന്നു സ്വയം അവകാശവാദമുന്നയിക്കുമ്പോഴും ഈ കണക്കെടുപ്പ് നിര്‍ദേശം ഒരുപാട് ചോദ്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തുന്നുണ്ടാവും.
വോട്ടെടുപ്പിന്റെ കാലം വരുമ്പോള്‍ ന്യൂനപക്ഷ പ്രണയവും അല്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇരട്ടത്താപ്പ് നയവുമാണ് സി.പി.എം സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജനാധിപത്യ വിശ്വാസികളായ ഇന്ത്യക്കാരുടെ ധര്‍മയുദ്ധമായിരുന്നു. കാവി ഭീകരതയെ തുരത്താനുള്ള ശ്രമം അതിശക്തമായി നടന്നെങ്കിലും താല്‍കാലികമായി തോല്‍വിയുണ്ടായി. പക്ഷെ, മതേതരവും ജനാധിപത്യവും ഇന്ത്യയില്‍ തിരിച്ചുവരിക തന്നെ ചെയ്യും. എന്നാല്‍ ലോക്‌സഭയില്‍ ഗണ്യമായൊരു സാന്നിധ്യം പോലുമല്ലാതായി മാറിയ ഇടതുപക്ഷം ഫാസിസത്തെ തുരത്തുമെന്നു പറയുന്നത് പരിഹാസ്യമായി മാറുന്നു. യഥാര്‍ഥത്തില്‍ എല്ലായിടത്തും വോട്ടുകള്‍ ഭിന്നിപ്പിച്ചു കാവി ഭീകരതയെ സഹായിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്. അവര്‍ എന്നും കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് ലോകത്തെ സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അവര്‍ ഇന്ന് കേരളത്തിലും ഇത്ര ശക്തമായ ഒരു തിരിച്ചടിയെ നേരിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago