നെയ്യാറ്റിന്‍കര ലഹരിമാഫിയയുടെ പിടിയില്‍
നെയ്യാറ്റിന്‍കര: അന്യസംസ്ഥാനങ്ങളില്‍ നിന്നും ദിനം പ്രതി അതിര്‍ത്തി കടന്നെത്തുന്നത് കോടികളുടെ ലഹരി. ഇതില്‍ പിടിക്കപ്പെടുന്നത് 30 ശതമാനം മാത്രം. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ലഹരി കടത്ത് സജീവമായിരിക്കുന്നതായിട്ടാണ് സൂചനകള്‍ ലഭിക്കുന്നത്. ഇതിനുദാഹരണമാണ് കഴിഞ്ഞദിവസം നെയ്യാറ്റിന്‍കയില്‍ 25 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയിലായതും പാറശാലയില്‍ ഒന്നര കിലോ കഞ്ചാവുമായി ഒരാളും മറ്റൊരു കേസില്‍ ബൈക്കില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ട് വന്ന 25 ഗ്രാം കഞ്ചാവുമായി മറ്റു രണ്ട് യുവാക്കളെയും എക്‌സൈസ് അധികൃതര്‍ പിടികൂടുകയായിരുന്നു. പാറശാല റെയില്‍വേ സ്റ്റേഷനില്‍ പരിശോധന ശക്തമായതിനെ തുടര്‍ന്നാണ് റോഡ് മാര്‍ഗവും കടല്‍ മാര്‍ഗവും ലഹരി കടത്ത് ശക്തമായത്.
മധുര, സേലം, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും റോഡ് മാര്‍ഗം എത്തുന്ന ലഹരി വസ്തുക്കളില്‍ ഏറെയും പിടിക്കപ്പെടുന്നത് അമരവിള ചെക്ക് പോസ്റ്റില്‍ തന്നെയാാണ്. പൊലിസിന്റെ ഭാഗത്തു നിന്നും ലഹരി പിടിക്കാന്‍ യാതൊരുവിധ നടപടികളും കൈക്കൊള്ളുന്നില്ലെന്നും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. നേമം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം പൊടി പൊടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതില്‍ ഏറെയും എത്തിച്ചേരുന്നത് ട്രെയിന്‍ മാര്‍ഗം തന്നെയാണ്. മധുര, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗമെത്തുന്ന സാധന സാമഗ്രികള്‍ക്കിടയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ തുണി സഞ്ചികളിലും ചാക്കുകളിലും പൊലിസിന് കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തിലാണ് കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും എത്തുന്നതെന്നും പറയുന്നു.
വെള്ളറട, കാരക്കോണം, പളുകല്‍, മഞ്ചാലുംമൂട്, പനച്ചമൂട്, മത്തംപാല തുടങ്ങി തമിഴ്‌നാട് അതിര്‍ത്തി വഴി എത്തിച്ചേരുന്ന കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും സമീപ പ്രദേശങ്ങളില്‍ മൊത്തമായി എത്തിച്ച ശേഷം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇതില്‍ സ്ത്രികള്‍ക്കും ഗണ്യമായ പങ്കുണ്ടെന്നാണ് സൂചന. യുവാക്കളുടെയും സ്ത്രീകളുടെയും നേതൃത്വത്തിലാണ് സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്തുന്നത്. അതിര്‍ത്തി കടന്ന് ട്രെയിന്‍ മാര്‍ഗവും റോഡ് മാര്‍ഗവുമാണ് ലഹരി കൊല്ലം ജില്ലയിലും വ്യാപകമായി എത്തിച്ചേരുന്നത്. പലപ്പോഴും മാഫിയകള്‍ തമ്മിലുള്ള വിരോധങ്ങളും തര്‍ക്കങ്ങളും സംഭവിക്കുമ്പോള്‍ മാത്രമാണ് പൊലിസിനും എക്‌സൈസ് അധികൃതര്‍ക്കും ലഹരി കടത്തുന്നതായിട്ടുള്ള സൂചനകള്‍ ലഭിക്കുന്നത്.
താലൂക്കിലെ തന്നെ പെരുങ്കടവിള, അമരവിള, പാറശാലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും നരുവാമൂട് പൊലിസ് സ്റ്റേഷന്‍ പരിധിയിലുളള ചുരത്തൂര്‍കോണം, പനവിളാകം, ഒലിപ്പുനട, വലിയറത്തല ഏലാകള്‍ കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന പൊടി പൊടിച്ചിട്ടും പൊലിസും എക്‌സൈസും ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ക്കിടയില്‍ ശക്തമായ ആക്ഷേപമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
മൂന്നും നാലും കിലോ മീറ്റര്‍ അകലെ നിന്നാണ് മദ്യപാനികള്‍ ഓട്ടോയിലും ഇരുചക്ര വാഹനങ്ങളിലും മദ്യപിക്കാനായി ഇവിടെ എത്തിച്ചേരുന്നത്. ബാലരാമപുരം, തേമ്പാമുട്ടം, മുണ്ടുക്കോണം കോളനി കേന്ദ്രീകരിച്ചും പ്രാവച്ചമ്പലം-കാട്ടാക്കട റോഡില്‍ റെയില്‍വേ മേല്‍പ്പലാത്തിന് കീഴ്ഭാഗത്തവും കഞ്ചാവ് ലോബികള്‍ പിടിമുറുക്കിയതായി സൂചനയുണ്ട്. പൂവാര്‍ പൊഴിക്കരയില്‍ തീരദേശ പൊലിസ് സ്റ്റേഷന്‍ നിലവില്‍ വന്നതിനാല്‍ കടല്‍മാര്‍ഗം എത്തിച്ചേരുന്ന ലഹരി കരമാര്‍ഗവും ട്രെയിന്‍മാര്‍ഗവും കടത്താനുള്ള സാധ്യത ഏറുന്നതായും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."