HOME
DETAILS
MAL
ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും; പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ്
backup
November 01 2020 | 05:11 AM
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്റെ സ്വത്തുക്കളിലും എന്‍ഫോഴ്സ്മെന്റ് അന്വേഷണം. ബാങ്ക് നിക്ഷേപങ്ങള്‍, ഭൂസ്വത്ത് എന്നിവയിലാണ് പരിശോധന. ശിവശങ്കരന്റെ പേരില്‍ ലോക്കര്‍ ഉണ്ടോ എന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്തതുവഴി ശിവശങ്കര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നത് കണ്ടെത്താനാണ് ഇ.ഡിയുടെ അന്വേഷണം.ഒക്ടോബര്‍ 28നാണ് എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യുന്നത്.ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.
ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."