ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം കവിഞ്ഞ് അപേക്ഷകര്‍
നീലേശ്വരം: ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണം ആകെയുള്ള മെരിറ്റ് സീറ്റുകളെ കവിഞ്ഞു. സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളിലായി 13140 സീറ്റുകളാണുള്ളത്. സയന്‍സ് 5052, ഹ്യൂമാനിറ്റീസ് 3774, കോമേഴ്‌സ് 4314 എന്നിങ്ങനെയാണ് കണക്ക്.
ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയത്തിനര്‍ഹത നേടിയതാകട്ടെ 18774 കുട്ടികളും. ഇന്നലെ വൈകിട്ടു വരെ 16090 കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. നോണ്‍ മെരിറ്റ് സീറ്റുകളില്‍ കുറച്ചു കുട്ടികള്‍ ചേര്‍ന്നാലും അവശേഷിക്കുന്നവര്‍ക്ക് പ്രവേശനം ലഭിക്കില്ല. ആകെ 986 നോണ്‍ മെരിറ്റ് സീറ്റുകളാണ് ജില്ലയിലുള്ളത്. അതേസമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ ചില സ്‌കൂളുകളിലെ ചില ബാച്ചുകളില്‍ കുട്ടികളുടെ എണ്ണം കുറവായിരുന്നു.
എത്തിപ്പെടാനുള്ള പ്രയാസവും മറ്റുമാണ് ഇവിടങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ അകറ്റുന്നത്. ഇത്തരത്തില്‍ അധികമുള്ള ബാച്ചുകള്‍ കൂടുതല്‍ അപേക്ഷകരുള്ള സ്‌കൂളുകള്‍ക്ക് മാറ്റി അനുവദിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ട്. എന്നാല്‍ ഇതുവരെ പരിഗണിക്കപ്പെട്ടില്ല. അതുകൊണ്ടു തന്നെ പല കുട്ടികളും ഇത്തവണയും ഓപ്പണ്‍ സ്‌കൂളിനെ ആശ്രയിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."