HOME
DETAILS

നടുറോഡിലെ മനുഷ്യക്കുരുതി അവസാനിക്കുന്നില്ല

  
backup
June 10 2019 | 21:06 PM

%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4

ഗതാഗത നിയമങ്ങള്‍ സംബന്ധിച്ചും വാഹനമോടിക്കുന്നവര്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും നിരന്തരം ബോധവല്‍ക്കരണങ്ങളും പഠനക്ലാസുകളും ഗതാഗത വകുപ്പിന്റെയും പൊലിസിന്റെയും നേതൃത്വത്തില്‍ ഉണ്ടായിട്ടും നടുറോഡിലെ മനുഷ്യക്കുരുതികള്‍ അറ്റമില്ലാതെ തുടരുകയാണ്.
പാലക്കാടിനടുത്ത് തണ്ണിശേരിയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും മീന്‍ ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഉള്‍പെടെ എട്ടു പേരാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. നെല്ലിയാമ്പതിയില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞ് അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രണ്ടുപേരും ആംബുലന്‍സില്‍ മരിച്ചവരില്‍പെടുന്നു. ഞായറാഴ്ച തന്നെ മാവേലിക്കരയില്‍ രണ്ടു വാഹനാപകടങ്ങളിലായി മൂന്നുപേരാണ് മരിച്ചത്. ഇന്നലെ പെരുമ്പാവൂരില്‍ അമിത വേഗതയില്‍ വന്ന കാര്‍ മറ്റൊരു കാറിലിടിച്ച ശേഷം ബസ്സില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ചങ്ങരംകുളത്ത് കെ.എസ്.ആര്‍.ടി.സി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചതും ഇന്നലെ തന്നെ.
അടുത്തടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തു നടന്ന ഈ അപകടങ്ങളില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 13 കുടുംബങ്ങളിലെ കുടുംബനാഥരോ അവര്‍ക്കു പ്രിയപ്പെട്ടവരോ ആണ് ആരുടെയൊക്കെയോ അശ്രദ്ധയും അമിതവേഗവും കാരണം ഇല്ലാതായത്. ഇതിനു കാരണക്കാരായവര്‍ക്കൊന്നും തക്കതായ ശിക്ഷ ലഭിക്കുകയില്ല. ലഘുവായ ശിക്ഷകള്‍ കഴിഞ്ഞ് ഇവരെല്ലാം പെട്ടെന്ന് ജയിലില്‍നിന്നിറങ്ങും. എന്നാല്‍ കുടുംബനാഥര്‍ നഷ്ടപ്പെട്ട കുടുംബങ്ങളുടെ തീരാനഷ്ടം ആരു നികത്തും നിയമത്തിന്റെ ലാഘവത്വം മൂലമാണ് അമിതവേഗക്കാരും മദ്യപിച്ച് വാഹനമോടിക്കുന്നവരുമായ കുറ്റവാളികള്‍ ഏറെ ശിക്ഷയൊന്നും ഏല്‍ക്കാതെ ഊരിപ്പോരുന്നത്. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കോടതിയില്‍പോലും ഹാജരാക്കാതെ പിഴയടച്ച് പോകാനുള്ള സൗകര്യം ഈ നാട്ടിലെല്ലാതെ മറ്റെവിടെയാണുള്ളത്
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗത നിയമങ്ങളില്‍ സമൂലമായ മാറ്റം വരുത്തുമെന്ന് 2014ല്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഒന്നും നടന്നില്ല. ഈ നിയമം നടപ്പില്‍ വന്നാല്‍ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് മൂന്നു മാസം തടവും 25,000 രൂപ പിഴയുമായിരുന്നു നിജപ്പെടുത്തിയത്. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ 50,000 ആയി ഉയര്‍ത്തുമെന്നും പറഞ്ഞിരുന്നു. ഒന്നും നടന്നില്ല. മദ്യപിച്ച് വാഹനം ഓടിക്കുന്നവരും അമിത വേഗക്കാരും അശ്രദ്ധമായി വാഹനമോടിക്കുന്നവരുമാണ് ഏറിയകൂറും അപകടങ്ങള്‍ വരുത്തുന്നത്. മരണം പെരുകുന്നതോടൊപ്പംതന്നെ അംഗഭംഗം വരുന്നവരും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതാവസാനംവരെ അവര്‍ അംഗവിഹീനരായി കഴിയാന്‍ വിധിക്കപ്പെടുന്നു.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മൂന്നു മാസം നീണ്ടുനിന്ന ബോധവല്‍ക്കരണവും പ്രത്യേക വാഹനപരിശോധനയും മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫിസുകളുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഈ കാംപയിനുകളുടെ ഫലമായി അപകടങ്ങള്‍ക്ക് താല്‍ക്കാലികമായ ഒരു ശമനം ഉണ്ടായിരുന്നു. റോഡ് സുരക്ഷാവാരം ഉള്‍പെടെയുള്ള ബോധവല്‍ക്കരണ പരിപാടിയിലൂടെയായിരുന്നു അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇതു മാറി. കേരള പൊലിസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് വാഹനാപകടങ്ങളും അതുവഴിയുള്ള മരണങ്ങളും വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വാഹനാപകടത്തില്‍ 4,199 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 2017നെ അപേക്ഷിച്ച് 2018ല്‍ അപകട മരണങ്ങള്‍ വര്‍ധിച്ചു. 2018ല്‍ വാഹനാപകടത്തില്‍ 31,611 പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. 2016 മുതല്‍ 2018 വരെയുള്ള മൂന്നു വര്‍ഷത്തെ കണക്കെടുത്താല്‍ 91,444 പേരാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്തവിധം അംഗഭംഗം വന്ന് കഴിയുന്നത്. 2019ല്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ആലപ്പുഴ ജില്ലയിലാണ്. 365 പേര്‍. മലപ്പുറത്ത് 361 പേരും പാലക്കാട്ട് 347 പേരും തിരുവനന്തപുരം റൂറലില്‍ 333 പേരും നഗരത്തില്‍ 187 പേരും കഴിഞ്ഞ വര്‍ഷം റോഡപകടത്തില്‍ മരിക്കുകയുണ്ടായി.
ഓരോ ദിവസം കഴിയുംതോറും ഭയാനകമാം വിധമാണ് റോഡപകടങ്ങള്‍ വര്‍ധിക്കുന്നത്. റോഡപകടങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്നതു സംബന്ധിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. റോഡുകളുടെ ശോച്യാവസ്ഥയും അശാസ്ത്രീയമായ റോഡ് നിര്‍മാണവും നിര്‍മാണത്തിലെ അഴിമതിയും അമിത വേഗതയും മദ്യപിച്ചുള്ള വാഹനമോടിക്കലും വര്‍ധിക്കുന്നതിനനുസരിച്ച് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു. ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ കണക്കു ശേഖരിക്കുന്നതിനപ്പുറം അപകടങ്ങള്‍ എങ്ങനെയൊക്കെ നിയന്ത്രിക്കാമെന്നതിനെ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പും പൊലിസും നടപടികള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.
റോഡ് സുരക്ഷാവാരാചരണത്തിനു കോടികളാണ് ചെലവാക്കുന്നത്. എന്നിട്ടും വര്‍ഷംതോറും ശരാശരി 4,000 പേര്‍ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത കണക്കാണിത്. സമൂഹം ജാഗ്രതപ്പെടേണ്ട വിഷയമായി റോഡപകടങ്ങള്‍ മാറിയിരിക്കുകയാണിപ്പോള്‍. ഒരു പൊതുലക്ഷ്യത്തിനായി ഒന്നിക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം കേരളീയര്‍ മാതൃകാപരമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പെരുകിക്കൊണ്ടിരിക്കുന്ന റോഡപകടങ്ങള്‍ക്കെതിരേ ഇത്തരം കൂട്ടായ്മകള്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. ഗുണപരമായിത്തീര്‍ന്നേക്കാവുന്ന ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാകണമെന്നാണ് സംസ്ഥാനത്ത് പെരുകിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങളില്‍ ഉണ്ടാകുന്ന മരണസംഖ്യ ഓര്‍മിപ്പിക്കുന്നത്. റോഡപകട മരണനിരക്കില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നിന്നിരുന്ന ചൈന ശിക്ഷാരീതിയില്‍ കാലോചിതമായി മാറ്റം വരുത്തിയപ്പോള്‍ അവിടെ റോഡപകടങ്ങള്‍ ഗണ്യമായി കുറഞ്ഞു. ഈ രീതി നമുക്കും ആലോചിക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  17 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  22 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  42 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago