HOME
DETAILS
MAL
മീനാങ്കല്‍ സ്കൂളില്‍ പുതിയ കെട്ടിടത്തിന് തുക അനുവദിക്കും: ശബരീനാഥന് എം.എല്‍.എ
backup
July 26 2016 | 00:07 AM
നെടുമങ്ങാട്: മീനാങ്കല്‍ ഗവ.ട്രൈബല്‍ ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ അനുവദിക്കുമെന്ന് കെ.എസ്.ശബരീനാഥന് എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിക്കുന്നത്. സ്കൂളിലെ അപര്യാപ്തതകള്‍ തനിക്ക് നേരിട്ട് ബോധ്യമുള്ളതാണെന്നും സ്കൂള്‍ അധികൃതരും നാട്ടുകാരും ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിന് തുക അനുവദിച്ചതെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."