ഇന്ധനക്ഷാമത്തിന്റെ പേരില്‍ സര്‍വിസുകള്‍ വെട്ടികുറയ്ക്കുന്നത് പ്രതിഷേധാര്‍ഹം: കെ.എസ്.യു
കൊല്ലം : ഇന്ധനക്ഷാമത്തിന്റെ പേരില്‍ ജില്ലയിലെ ഡിപ്പോകളിലെ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന സര്‍വിസുകള്‍ വെട്ടികുറയ്ക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.യു ആരോപിച്ചു.
ജില്ലയിലെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങളായ തെന്മല, പുനലൂര്‍, കുളത്തൂപ്പുഴ, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, പടപ്പക്കര, അഞ്ചല്‍, ആയൂര്‍, കൊട്ടിയം മേഖലകളിലെല്ലാം തന്നെ യാത്രാക്ലേശം രൂക്ഷമാണ്. സ്‌കൂള്‍ സമയത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസുകള്‍ വെട്ടിച്ചുരുക്കുന്നത് പതിവായി.
നടപടി യാത്രാസൗജന്യത്തിനായി കണ്‍സഷന്‍ കാര്‍ഡുകള്‍ എടുത്തിട്ടുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടിയായി മാറി.
ജില്ലയിലെ ഭൂരിഭാഗം റൂട്ടുകളും ദേശസാല്‍ക്കരിച്ചതിനാല്‍ മറ്റ് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കെ.എസ്.യു ആരോപിച്ചു. വെട്ടിക്കുറച്ച സര്‍വിസുകള്‍ അടിയന്തിരമായി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ ഓഫിസിലേക്ക് തള്ളിക്കയറി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണുവിജയന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കൗശിഖ്.എം.ദാസ്, ശരത് മോഹന്‍, ജില്ലാ ഭാരവാഹികളായ യദു കൃഷ്ണന്‍.എം.ജെ, അതുല്‍.എസ്.പി, സിയാദ്, സച്ചു, അര്‍ഷാദ്, ബിച്ചു സമരത്തിന് നേതൃത്വം നല്‍കി.ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
വെട്ടിച്ചുരുക്കിയ സര്‍വിസുകള്‍ പുനസ്ഥാപിക്കാത്ത പക്ഷം തിങ്കളാഴ്ച മുതല്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലേക്ക് കെ.എസ്.യു മാര്‍ച്ച് നടത്തുമെന്നും ഈ വിഷയത്തില്‍ അടിയന്തിരമായി സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."