HOME
DETAILS
MAL
ഓട്ടോയിടിച്ചു പരുക്കേറ്റയാള്‍ മരിച്ചു
backup
July 26 2016 | 00:07 AM
കാട്ടാക്കട : ഗുഡ്‌സ് ഓട്ടോയിടിച്ചു പരുക്കേറ്റയാള്‍ മെഡിക്കല്‍ ആശുപത്രിയില്‍ മരിച്ചു .അമ്പലത്തിന്‍കാല കൊറ്റമ്പള്ളി ചേമത്തല വീട്ടില്‍ അജികുമാര്‍ (39 ) ആണ് മരിച്ചത് .
ഇന്നലെ രാവിലെ ഏഴര മണിയോടെ കാട്ടാക്കട കെ .എസ് .എഫ് .ഇ ക്കു സമീപത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തു നിന്ന് വാഴക്കുല കയറ്റി വന്ന ഓട്ടോ നടന്നു വരുകയായിരുന്ന അജികുമാറിനെ ഇടിച്ചിടുകയായിരുന്നു .
ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരുക്കേറ്റ അജികുമാറിനെ ഉടന്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഒമ്പതരയോടെ മരിച്ചു.
തുടര്‍നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൊടുത്തു. അജികുമാര്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഭാര്യ സുജാത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."