HOME
DETAILS

യു.ഡി.എഫ് പെരുവയല്‍ വില്ലേജ് ഓഫിസ് ഉപരോധത്തില്‍ സംഘര്‍ഷം

  
backup
September 16, 2018 | 5:24 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

മാവൂര്‍: പ്രളയ ദുരിതാശ്വാസം അനുവദിച്ചതിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് പെരുവയല്‍ വില്ലേജ് ഓഫിസ് യു.ഡി.എഫ് ഉപരോധിച്ചു. പൊലിസ് വലയം ഭേദിച്ച് ഓഫിസില്‍ കടന്ന പ്രവര്‍ത്തകര്‍ രണ്ടു മണിക്കൂറോളം സമരം തുടര്‍ന്നു.
പിന്നീട് മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്‍, മാവൂര്‍ എസ്.ഐ കെ.ശ്യാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരത്തെ സംഘര്‍ഷവുമുണ്ടായി. പ്രളയക്കെടുതി മൂലം വീട് ഒഴിഞ്ഞ 886 കുടുംബങ്ങളുടെ കൃത്യമായ വിവരം വില്ലേജില്‍ സമര്‍പ്പിച്ചിട്ടും 373 പേര്‍ക്ക് മാത്രമാണ് ധനസഹായം അനുവദിച്ചത്. രൂക്ഷമായ പ്രളയ ദുരിതം അനുഭവിച്ചവരെ യാതൊരു മാനദണ്ഡവുമില്ലാതെ റവന്യൂ അധികൃതര്‍ വെട്ടിമാറ്റുകയായിരുന്നു.
ഇതിന്റെ കാരണം വ്യക്തമാക്കാന്‍ പോലും അധികൃതര്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് യു.ഡി.എഫ് പ്രക്ഷോഭത്തിനിറങ്ങിയത്. രാവിലെ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഓഫിസ് കവാടത്തില്‍ പൊലിസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പൊലിസ് വലയം ഭേദിച്ച് ഉള്ളിലെത്തിയ പ്രവര്‍ത്തകര്‍ ഓഫിസിനകത്ത് മുദ്രാവാക്യം മുഴക്കി കുത്തിയിരിപ്പ് സമരം തുടങ്ങി. നേതാക്കള്‍ വില്ലേജ് ഓഫിസറുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
പുനരന്വേഷണം നടത്തി വിട്ടു പോയ മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കണമെന്നുമായിരുന്നു ആവശ്യം.
തഹസില്‍ദാര്‍ സ്ഥലത്തെത്തി ഉറപ്പ് നല്‍കുന്നത് വരെ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. പിന്നീട് കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി.ശാന്ത, വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജൂമൈല ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.മൂസ മൗലവി ഉപരോധം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സി.എം സദാശിവന്‍ അധ്യക്ഷനായി. പി.കെ ഷറഫുദ്ദീന്‍, അനീഷ് പാലാട്ട് പ്രസംഗിച്ചു. സുബിത തോട്ടാഞ്ചേരി, എം.ഗോപാലന്‍ നായര്‍, കെ.ജാഫര്‍സാദിഖ്, ഇ.സി മുഹമ്മദ്, ഉനൈസ് പെരുവയല്‍, എന്‍.കെ മുനീര്‍, കരുപ്പാല്‍ അബ്ദുറഹിമാന്‍, കെ. മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വലായിരുന്നു ഉപരോധം. സഹായവിതരണത്തിലെ വിവേചനത്തിലും പൊലിസ് അതിക്രമത്തിലും പ്രതിഷേധിച്ച് പുവ്വാട്ടുപറമ്പ് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇക്കാര്യത്തില്‍ തുടര്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റാലിൻ വീണു, തമിഴകം വിജയ്‌ക്കൊപ്പം; കൊളത്തൂരിൽ മുഖ്യമന്ത്രിയെ അട്ടിമറിച്ച് പഴയ വിശ്വസ്തൻ

National
  •  10 days ago
No Image

പുതുപ്പള്ളിയിൽ പിതാവിന്റെ റെക്കോർഡും തകർത്ത് ചാണ്ടി ഉമ്മന് ‍ചരിത്രവിജയം

Kerala
  •  11 days ago
No Image

'അഹങ്കാരമല്ല വേണ്ടത്, യാഥാർത്ഥ്യം തിരിച്ചറിയൂ'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് അമ്പാട്ടി റായുഡു

Cricket
  •  11 days ago
No Image

ബിഗ് സ്‌ക്രീന്‍ നായകനില്‍ നിന്ന് നേരെ നാടിന്റെ നായകനിലേക്ക്; എം.ജി.ആറിന് ശേഷം തമിഴകത്ത് വിജയ് കുറിക്കുന്ന ചരിത്രം

National
  •  11 days ago
No Image

ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഒരിടത്തും ചുവപ്പില്ല; കേരളവും കൈവിട്ടതോടെ ഇടതുപക്ഷം പടിക്കുപുറത്ത്

Kerala
  •  11 days ago
No Image

'അപ്രതീക്ഷിതമല്ല, ചാത്തന്നൂരിലേത് 'ഡീല്‍' ജയം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും പ്രചാരണത്തിലെ മന്ദതയും ബി.ജെ.പിക്ക് വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  11 days ago
No Image

'മാറ്റാൻ ഞങ്ങളുണ്ട്'; ചരിത്ര വിജയത്തിന് പിന്നാലെ വി.ഡി സതീശൻ; കേരളം ഇനി യുഡിഎഫ് നയിക്കും

Kerala
  •  11 days ago
No Image

അസമില്‍ ഭരണമുറപ്പിച്ച് എന്‍ഡി.എ; 99 സീറ്റുകളില്‍ മുന്നേറ്റം, കോണ്ഗ്രസിന് കനത്ത തിരിച്ചടി

National
  •  11 days ago
No Image

രണ്ടില പൊഴിയും കാലം; താങ്ങാനാവാത്ത തോൽവിയിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ. മാണിയും

Kerala
  •  11 days ago
No Image

'കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ലക്ഷ്യം, വയനാട് പുനരധിവാസം വേഗത്തിലാക്കും': സാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  11 days ago