കെ.എ.ടി.എഫ് 60ാം വാര്‍ഷിക സമ്മേളനം എറണാകുളത്ത്
കോഴിക്കോട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് 60ാം വാര്‍ഷിക സമ്മേളനം എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചു. 14 ജില്ലകളിലും അറബി ഭാഷാ പ്രചാരണ ക്യാംപയിന് നടത്തും. ഭാഷാ അനുസ്മരണ സമ്മേളനം ജൂലൈ 30ന് മലപ്പുറത്ത് മജീദ് റഹ്മാന് കുഞ്ഞിപ്പ സ്മാരക സൗധത്തില്‍ നടക്കും. ഭാഷാ അധ്യാപക വിദ്യാര്‍ഥി അനുപാതമടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള സമരത്തിന്റെ തുടര്‍ച്ചയായി ആഗസ്റ്റ് ഒന്‍പതിന് ഡി.ഡി.ഇ ഓഫിസുകള്‍ക്കു മുന്പില് ധര്‍ണ നടത്തും.
സി.എച്ച്.മുഹമ്മദ് കോയ അറബി അക്കാദമി പ്രഖ്യാപനം 22നു കെ.എ.ടി.എഫ് സൗധത്തില്‍ നടത്തും. ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി, സ്ഥാപക പ്രസിഡന്റ് കരുവള്ളി മുഹമ്മദ് മൗലവി, കുളത്തൂര്‍ ടി. മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.
സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്പെഷല്‍ കണ്വന്ഷന് എം. സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി പൊതു വിദ്യാഭ്യാസവും അറബി അധ്യാപകരും എന്ന വിഷയം അവതരിപ്പിച്ചു.
എന്‍. എ സലീം ഫാറൂഖി, ഇ. എ റഷീദ്, പി.പി ബക്കര്‍, എം.വി അലിക്കുട്ടി, എച്ച്. സലീം, എം.ടി സൈനുല്‍ ആബിദീന്‍, കെ.എ മാഹി, എന്‍. അബ്ദുല്‍ സലാം, സിദ്ധീഖ് മാസ്റ്റര്‍, കെ.ഇ പരീത്, കെ.യു റഹീം പ്രസംഗിച്ചു. ടി.വി പരീത് സ്വാഗതവും സിദ്ധീഖ് ആലുവ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."