അഞ്ച് കുടുംബങ്ങള്‍ക്ക് വീടൊരുക്കി മുസ്‌ലിം ലീഗ് മാതൃകയായി
എടച്ചേരി:നിനച്ചിരിക്കാതെയെത്തിയ പ്രളയത്തില്‍ വീടുള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ വീട് പണിതു കൊടുത്ത് മുസ്‌ലിം ലീഗ് കമ്മറ്റി മാതൃകയായി.
വയനാട് ജില്ലയിലെ എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ഗ്രാമത്തിലെ കുടുംബങ്ങള്‍ക്കാണ് പുറമേരി പഞ്ചായത്ത് മു്‌സ്‌ലിം ലീഗ് കമ്മിറ്റി വീടൊരുക്കിയത്.
പാണ്ടിക്കടവ് ശാഖ മുസലിം ലീഗിന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് പൂര്‍ണമായും വീട് നഷ്ടപ്പെട്ട് പോയവര്‍ക്കായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കിയത്.അഞ്ച് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയതിന് പുറമെ മറ്റൊരു കുടുബത്തിന് കൂടി വീടിന് തുടക്കം കുറിച്ചും, രണ്ട് വീടുകളുടെ അറ്റകുറ്റപണിക്ക് സഹായം നല്‍കിയുമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ധുരിതബാധിതര്‍ക്ക് മുന്നില്‍ കാര്യക്ഷമതയില്ലാതിരിക്കുമ്പോഴാണ് മുസ്‌ലിം ലീഗ് പാര്‍ട്ടി മാതൃകയായത്.
വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ആയങ്കി റസാഖ് അധ്യക്ഷനായി .
കുറ്റ്യാടി മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി അബ്ദുറഹിമാന്‍ ,എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ , പുറമേരി പഞ്ചായത്ത് ലീഗ് പ്രസിസന്റ് സി.കെ ഇബ്രാഹീം , ജനറല്‍ സെക്രട്ടറി കെ. മുഹമ്മദ് സാലി, എടവക പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അഹമദ്കുട്ടി ബ്രാന്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു.
വയനാട് ജില്ലാ ലീഗ് സെക്രട്ടറി പടയന്‍ മുഹമ്മദ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി. കുഞ്ഞബദുള്ള, എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ധീന്‍ മുടമ്പത്ത്, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് പുറമേരി, കെ.എം സമീര്‍ മാസ്റ്റര്‍, സി.കെ അന്‍വര്‍, ചിറയില്‍ മൂസ ഹാജി, ഷംസു മഠത്തില്‍, ജാഫര്‍ നരിക്കാട്ടേരി, കിഴക്കയില്‍ ഹാരിസ്, അബ്ദുള്ള പൂവോളി, കെ.കെ മമ്മു മുസ്‌ലിയാര്‍, കെ.കെ മൊയ്തു മാസ്റ്റര്‍, സി.കെ റിയാസ്,സി.കെ ഇസ്മയില്‍, വി. സമദ്, ഫൈസല്‍കോമ്പി, കെ.കെ മഹമൂദ് ഹമീദ്എളങ്ങോട്ട്, ഇ. ഷാക്കിര്‍ എം.ആര്‍.അഷ്‌റഫ്, എം.സി, കെ. അമ്മത്എം. സിസുബൈര്‍ കെ.ടി.കെ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."