HOME
DETAILS

ഉംറ തീർത്ഥാടനം; ജക്കാർത്തയിൽ നിന്നുള്ള ആദ്യ വിമാനം വൈകുന്നേരം ജിദ്ദയിൽ എത്തും; തീർത്ഥാടക യാത്രക്ക് സഊദിയക്ക് മാത്രം അനുമതി

  
backup
November 01 2020 | 08:11 AM

first-umra-flight-will-be-arrived-in-jiddah-by-evening0111-2020

     മക്ക: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനം പൂർണ്ണമായ നിലയിൽ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിൽ ആരംഭിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടനത്തിനായുള്ള വിദേശ തീർഥാർത്ഥാടകർ ഇന്ന് മുതൽ സഊദിയിൽ എത്തിത്തുടങ്ങും. ഇന്തോനേഷ്യയിൽ നിന്നുള്ള വിമാനമാണ് ആദ്യമായി ജിദ്ദയിൽ ഇറങ്ങുക. വിദേശ ഉംറ തീർത്ഥാടകരിൽ ഇന്ത്യയിൽ നിന്നുള്ളവരുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. മുപ്പത് ദിവസം വരെ സഊദിയിൽ കഴിയുന്നതിനുള്ള വിസയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, സഊദിയിൽ 10 ദിവസം മാത്രം മാത്രമാണ് താമസ കാലാവധി. വിദേശികൾക്ക് ഇലക്ട്രോണിക് വിസകളാണ് നൽകുന്നതെന്നും അവരുടെ രാജ്യത്തെ സഊദി എംബസിയുമായോ കോൺസുലേറ്റുമായോ വിസ നടപടികൾക്കായി ബന്ധപ്പെടേണ്ടതില്ലെന്നും ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ:അബ്ദുൽ ഫതാഹ് മശാത് അറിയിച്ചു.

     സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയാണ് ഉംറ സർവ്വീസ് നടത്തുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികൾക്ക് വിദേശ രാജ്യങ്ങളുടെ ദേശീയ വിമാന കമ്പനികൾക്കോ ഇപ്പോൾ ഇതിനുള്ള അനുമതി നൽകിയിട്ടില്ല. കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിച്ചേരുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനായി ടെർമിനൽ ഒന്നിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹജ്ജ് ഉംറ മന്ത്രലയത്തിന്റെ പ്രത്യേക ഓഫീസുകളും  തയ്യാറാക്കിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന്ള്ള ആദ്യ ഉംറ സംഘത്തെ ഇന്തോനേഷ്യയിലെ സഊദി അംബാസിഡർ ഉസാം ആബിദ് അൽ സഖഫിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .

     വിദേശ തീർഥാടകരുടെ വരവോടെ ഉംറ തീർത്ഥാടനം മൂന്നാം ഘട്ടത്തിന് തുടക്കമാവും. രണ്ട് ഘട്ടങ്ങളിലായി പുനരാരംഭിച്ച ഉംറയിൽ ആഭ്യന്തര തീർഥാടകർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. മൂന്നാം ഘട്ടത്തിൽ പ്രതിദിനം ഇരുപതിനായിരം തീർത്ഥാടകർക്കാണ് അനുമതി നൽകുന്നത്. ഇവരിൽ പതിനായിരം തീർത്ഥാടകർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും. ഇന്ന് മുതൽ ദിവസേന ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാനും അറുപതിനായിരം പേർക്ക് വിശുദ്ധ ഹറമിൽ നിസ്‌കാരങ്ങളിൽ പങ്കെടുക്കാനും 19500 പേർക്ക് മസ്‌ജിദുന്നബവി സന്ദർശനത്തിനും റൗദ ശരീഫിൽ നിസ്‌കാരത്തിനും അനുമതി ലഭിക്കും. ഓരോ മൂന്ന് മണിക്കൂറിലും 3,300 പേരടങ്ങിയ സംഘമായാണ് മതാഫിലേക്ക് പ്രവേശനം. ഇവരിൽ 1,666 പേർ വിദേശത്തുനിന്നുള്ളവരായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago