പകര്‍ച്ചവ്യാധിയെ പിടിച്ചുകെട്ടാന്‍ ആരോഗ്യവകുപ്പിന്റെ പരിശോധന
താമരശേരി: പുതുപ്പാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാര്‍, ഭക്ഷ്യ ഉല്‍പാദന കേന്ദ്രങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാതിരിക്കുകയും ചെയ്ത ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ഇതര സംസ്ഥാന തൊഴിലാളികളെ വേണ്ടത്ര സൗകര്യങ്ങള്‍ നല്കാതെ താമസിപ്പിച്ചിരിക്കുന്ന വാടക കെട്ടിട ഉടമകള്‍, എന്നിവരില്‍ നിന്ന് 16,900 രൂപ പിഴ ഈടാക്കിയിട്ടുമുണ്ട്. മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പുതുപ്പാടി പഞ്ചായത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുമ്പോള്‍ ഇതിനു വിപരീതമായി പ്രവര്‍ത്തിച്ചു വരുന്നതും ശുദ്ധമായ കുടിവെള്ള ലഭ്യത പോലും ഉറപ്പുവരുത്താതെയും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും വൃത്തി ഹീനമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുള്ളവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പല ഹോട്ടലുകളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും. വേണ്ടത്ര ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാതെയും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയുമാണ് ഇവര്‍ തൊഴിലില്‍ ഏര്‍പ്പെടുന്നത്. ഇത് പരിശോധനയില്‍ ബോധ്യപ്പെട്ടതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതിനുള്ള സാഹചര്യം പഞ്ചായത്തിലെ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. സ്ഥാപനങ്ങള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തണമെന്നും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉപ്പിലിട്ടതും കുലുക്കി സര്‍ബത്ത് ഉള്‍പ്പെടെ ഭക്ഷണ സാധനങ്ങള്‍ വില്പന നടത്തുകയും ചെയ്യുന്ന വഴിയോര കച്ചവട സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ വേണുഗോപാല്‍ അറിയിച്ചു.
ഈ മാസം 25 ന് വൈകിട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധനാ ക്യാംപ് പുതുപ്പാടി പി.എച്ച്.സി യില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഉടമകള്‍ ക്യാംപില്‍ തൊഴിലാളികളെ പങ്കെടുപ്പിച്ച് ആരോഗ്യ പരിശോധന ഉറപ്പു വരുത്തണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പുതുപ്പാടി പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓ.കെ ജനാര്‍ദ്ധനന്റെ നേതൃത്വത്തില്‍ രണ്ട് സ്‌കോഡുകളായാണ് പരിശോധന നടത്തിയത്. ഹോട്ടല്‍ മൗണ്ടന്‍ ഡ്യു നാലാം വളവ്, കൈതപ്പൊയില്‍ ഷമീര്‍ ഹോട്ടല്‍, ലൈക്ക കൂള്‍ബാര്‍, ഈങ്ങാപ്പുഴ പ്രവാസി ഹോട്ടല്‍, ഹോട്ടല്‍ ബ്ലാക്ക് പെപ്പര്‍, ഹോട്ടല്‍ ഷാലിമാര്‍, ഹോട്ടല്‍ എലോക്കര തുടങ്ങി സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.സി ബഷീര്‍, കെ അനില്‍കുമാര്‍, റിനീഷ്, നിതിന്‍, ഷീന, പി. പത്മജ, ഷാഹിന, ബവിത, പഞ്ചായത്ത് ഉദ്യോഗസ്ഥരായ റഷീദ്, പി.എച്ച് ഷാ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."