കേരളപ്പിറവി ആഘോഷത്തെ വ്യത്യസ്തമാക്കി "KL52 പെലറ്റൻ പെടല്ലേഴ്‌സ്" എന്ന സൈക്കിൾ കൂട്ടായ്മ
കൊപ്പം; നാടെങ്ങും കേരളപ്പിറവി ആഘോഷിക്കുമ്പോൾ കേരളത്തിന്റെ മാപ്പിനെ അനുസ്മരിപ്പിക്കും വിധം സൈക്കിൾ ഓടിച്ചും തങ്ങളുടെ ഗ്രൂപ്പിന്റെ രണ്ടാം ജേഴ്സി പ്രകാശനം ചെയ്തുമാണ് ക്ലബ്ബംഗങ്ങൾ ദിവസം ആഘോഷിച്ചത്.
തങ്ങളുടെ മാത്രമല്ല, മറിച്ചു മുഴുവൻ സമൂഹത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി നടത്തിയ സൈക്കിൾ യാത്രയിൽ ക്ലബ്ബംഗങ്ങൾ സൈക്കിളിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന ലഘുലേഖകളും ജനങ്ങൾക്ക് വിതരണം ചെയ്തു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ആഘോഷത്തിൽ ഡോ.സലീം മുഖ്യാതിഥി ആയിരുന്നു. ജേഴ്‌സി പ്രകാശനം എബോ ക്ലോതിങ് കമ്പനി ഉടമകളിൽ ഒരാളായ ഷഹീർ ക്ലബ്ബംഗം ഋഷിക്ക് കൈമാറിക്കൊണ്ടു നിർവഹിച്ചു. സൈക്കിൾ യാത്രയുടെ സുരക്ഷയെ കർശനമായി പരിഗണിക്കുന്നതിനാൽ ഹെൽമറ്റ് ഉള്ളവർക്ക് മാത്രമേ ക്ലബ്ബ് അംഗത്വം നൽകാറുള്ളൂ.
ഇതിനു മുമ്പും തികച്ചും വേറിട്ട പരിപാടികളിലൂടെ ശ്രദ്ധ നേടിയ സൈക്കിൾ കൂട്ടായ്മയാണ് "KL52 പെലറ്റൻ പെടല്ലേഴ്‌സ്". ഓണത്തിന് ഒരുക്കിയ സൈക്കിൾ പൂക്കളം ഏവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."