അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി
കഠിനംകുളം: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാംപില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.
കഴക്കൂട്ടം ശാന്തിനഗര്‍ ചിറയില്‍ അന്‍പതു സെന്റ് സ്ഥലത്തുള്ള ക്യാംപില്‍ കുടിവെള്ളം ഇല്ലെന്നു കണ്ടെത്തി.ഇരുന്നൂറോളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഇത്രയും പേര്‍ക്ക് ഉപയോഗിക്കുന്നതിനു ഇവിടെ നാല് ശൗചാലയം മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. കക്കൂസ് മാലിന്യങ്ങള്‍ പൊട്ടി ഒലിച്ചു സമീപത്തു കെട്ടിനിന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ്. ഇതേ തുടര്‍ന്ന് സ്ഥലം ഉടമക്ക് നോട്ടീസ് നല്കി.
മാലിന്യം കെട്ടി നില്ക്കുന്ന സ്ഥലത്തിന് സമീപത്താണ് തൊഴിലാളികള്‍ ആഹാരം കഴിക്കുന്നതും കിടക്കുന്നതും .ഇതുമൂലം പകര്‍ച്ച വ്യാധികള്‍ പിടിപെട്ടിട്ടും കരാറുകാരന് തിരിഞ്ഞു നോക്കിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു .കിന്‍ഫ്ര വി എസ്സ് എസ്സി .ടെക്നോപാര്‍ക്ക് എന്നിവിടങ്ങളിലെ കരാര്‍ തൊഴിലാളികളാണ് ഈ ക്യാംപില്‍ താമസിക്കുന്നത്. ഷെഡ്ഡ് നിര്‍മ്മിച്ചത് കോര്‍പറേഷന്റെ അനുമതിയോടെയാണോയെന്ന് പരിശോധിക്കുമെന്നു വാര്‍ഡ് കൗണ്‍സിലര്‍ പ്രതിഭാ ജയകുമാര്‍ പറഞ്ഞു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സനീഷ്കുമാര് .ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവികുമാര്‍ ,തുമ്പ പോലീസ് കൗണ്‍സിലര്‍ പ്രതിഭ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."