HOME
DETAILS
MAL
ആധാര്‍ എന്റോള്‍മെന്റ്: പ്രതിഷേധം ഇന്നുമുതല്‍
backup
May 15 2017 | 23:05 PM
കണ്ണൂര്‍: ആധാര്‍ എന്റോള്‍മെന്റിനു കണ്ണിലെ കൃഷ്ണമണിയുടെ സ്കാനിങ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്കു നല്കിയ പരാതിയില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ 72 മണിക്കൂര്‍ എന്റോള്‍മെന്റ് നിര്‍ത്തിവച്ച് അക്ഷയ സംരംഭകര്‍ പ്രതിഷേധിക്കും.
ഓരോ എന്റോള്‍മെന്റിനും ഐറിസ് സ്കാനര്‍ ഉപയോഗിക്കുന്നതിലെ ഹൈ ഇന്റന്‍സിറ്റി ഇന്‍ഫ്രാറെഡ് രശ്മികള്‍ കണ്ണിലേക്കു പതിക്കുന്നതു മൂലം ഓപ്പറേറ്റര്‍മാര്‍ക്കു വലിയ ആരോഗ്യപരമായ ബുദ്ധിമുട്ടാണു നേരിടുന്നതെന്നും ഈ ഉത്തരവ് പിന്‍വലിക്കാന്‍ അധികൃതര്‍ തയാറാവണമെന്നും ഇല്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കു കടക്കുമെന്നും ജില്ലാകമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."