കിണറ്റില്‍ വീണ സ്ത്രീയെ രക്ഷിക്കാനിറങ്ങിയ യുവാവും കിണറ്റില്‍ കുടുങ്ങി
പെരിന്തല്‍മണ്ണ: അബദ്ധത്തില്‍ കിണറ്റില്‍ വീണ സ്ത്രീയെയും രക്ഷിക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ യുവാവിനെയും കണ്ട്രോള് റൂം പൊലിസും ഫയര്‍ഫോഴ്സുമെത്തി രക്ഷിച്ചു. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ പെട്രോള്‍ പമ്പിന് സമീപമുള്ള വീട്ടിലെ കിണറ്റില്‍ വീണ ആമിന (52), ഇവരെ രക്ഷിക്കാനായിറങ്ങിയ ജനീഷ് (30) എന്നിവരെയാണ് പൊലിസ് കണ്ട്രോള് റൂമും ഫയര്‍ഫോഴ്സുമെത്തി കരക്കെത്തിച്ചത്.
ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം. 30 അടി താഴ്ചയുള്ള കിണറ്റില്‍ 12 അടി വെള്ളമുണ്ടായിരുന്നു. ആമിനയെ രക്ഷപ്പെടുത്താന്‍ ബന്ധുകൂടിയായ ജനീഷ് കിണറ്റിലിറങ്ങിയെങ്കിലും കരക്കെത്തിക്കാനാകാതെ താങ്ങിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. നൂറ് കിലോയിലധികം ഭാരമുള്ള ഇവരെ താങ്ങി നിറുത്തിയ ജനീഷും അവശനായി നില്‍ക്കെ ഫയര്‍ഫോഴ്സെത്തി അവസരോചിതമായി കയറും നെറ്റും ഉപയോഗിച്ച് രക്ഷിക്കുകയായിരുന്നു.ഫയര്മാന്മാരായ മുഹമ്മദ് അലി, രമേശ് എന്നിവരാണ് കിണറ്റിലിറങ്ങി രക്ഷപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് യുവതിയെ പൊലിസ് കണ്ട്രോള് റൂം വാഹനത്തില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചു. കണ്ട്രോള് റൂമിലെ എ.എസ്.ഐ കുഞ്ഞന്‍, ഉദ്യോഗസ്ഥരായ വിദ്യാധരന്, സുധീഷ് , ലീഡിങ് ഫയര്മാന് വിമല്‍, ഫയര്മാന് സുജിത്, ഡ്രൈവര്‍ രാജീവന്, ഹോംഗാര്‍ഡ് മുരളി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."