HOME
DETAILS

റാങ്കിന്‍ പെരുമഴയില്‍ സഹപാഠികള്‍

  
backup
June 10 2019 | 22:06 PM

%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9

ബി.എസ് കുമാര്‍


ഏറ്റുമാനൂര്‍: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നും രണ്ടും ഉള്‍പ്പെടെ പത്തില്‍ താഴെയുള്ള നാല് റാങ്കുകള്‍ സ്വന്തമാക്കി മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അഭിമാനമായി.
സംസ്ഥാന പാഠ്യപദ്ധതിയില്‍ പ്ലസ്ടുവിന് ഒരേ ക്ലാസില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച നാല്‍വര്‍ സംഘമാണ് സ്‌കൂളിന്റെ കിരീടത്തില്‍ തിളക്കമാര്‍ന്ന നേട്ടത്തിന്റെ പൊന്‍തൂവലുകള്‍ അണിയിച്ചത്. ഒന്നും രണ്ടും റാങ്കുകള്‍ വിഷ്ണു വിനോദ്, എ. ഗൗതം ഗോവിന്ദ് എന്നിവര്‍ കരസ്ഥമാക്കിയപ്പോള്‍ അഞ്ചും ആറും റാങ്കുകള്‍ നേടിയത് ഇവരുടെ സഹപാഠികളായ മെവിറ്റ് മാത്യുവും ആല്‍ഫിന്‍ ഡേവിസ് പോമിയുമാണ്.
മാന്നാനം സ്‌കൂളില്‍നിന്ന് റാങ്ക് നേടിയവരെല്ലാം തന്നെ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയിലും (ജെ.ഇ.ഇ മെയിന്‍) ഉന്നത വിജയം നേടിയിരുന്നു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിഷ്ണുവിന് ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്കുണ്ടായിരുന്നു. റാങ്ക് ജേതാക്കള്‍ എല്ലാവരും ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും ഐ.ഐ.ഐ.ടിയില്‍ പ്രവേശനം നേടി ഉപരിപഠനം നടത്താനാണ് ആഗ്രഹം.
ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദ് കുമളി അണക്കര ശങ്കരമംഗലത്ത് വിനോദ് കുമാര്‍-ചാന്ദ്‌നി ദമ്പതികളുടെ മൂത്ത മകനാണ്. വിഷ്ണു ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് 99.9998 ശതമാനം മാര്‍ക്കോടെയായിരുന്നു. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ കംപ്യൂട്ടര്‍ സയന്‍സിന് ഒരു മാര്‍ക്ക് നഷ്ടപ്പെട്ടത് മാറ്റിനിര്‍ത്തിയാല്‍ ബാക്കി എല്ലാ വിഷയത്തിനും 100 ശതമാനം മാര്‍ക്കും വിഷ്ണു സ്വന്തമാക്കി. മുന്‍പ് കെ.വി.പി.വൈ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 21-ാം റാങ്കും വിഷ്ണുവിന് ലഭിച്ചിട്ടുണ്ട്. പിതാവ് വിനോദ്കുമാര്‍ കൃഷിക്കാരനാണ്. ഇവരുടെ രണ്ടാമത്തെ മകന്‍ കെ. വിശ്വനാഥ് ഈ സ്‌കൂളില്‍ തന്നെ 10-ാം ക്ലാസ് വിദ്യാര്‍ഥിയും റീജ്യനല്‍ മാത്തമറ്റിക്‌സ് ഒളിംപ്യാഡില്‍ സെലക്ഷന്‍ ലഭിച്ച 32 പേരില്‍ ഒരാളുമാണ്. മക്കളുടെ ഉന്നതനിലവാരത്തിലുള്ള ഉപരിപഠന സാധ്യതകള്‍ക്കും പരിശീലനത്തിനുമായി കുമളിയില്‍നിന്ന് കോട്ടയം ഗാന്ധിനഗറിലുളള വാസ്‌കോ വില്ലയിലേക്ക് താമസം മാറിയതാണ് വിഷ്ണുവിന്റെ കുടുംബം.
സഹപാഠിയായിരുന്ന രണ്ടാം റാങ്കുകാരന്‍ എ. ഗൗതം ഗോവിന്ദ് മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനീയറായ കോട്ടയം കുമാരനല്ലൂര്‍ കൊച്ചാലുംമൂട് കൃഷ്ണയില്‍ അനില്‍കുമാറിന്റെയും ഏറ്റുമാനൂര്‍ ട്രഷറിയില്‍ അക്കൗണ്ടന്റായ എസ്. രമ്യയുടെയും മൂത്ത മകനാണ്. ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 187-ാം റാങ്കിന് ഉടമയായിരുന്നു ഗൗതം ഗോവിന്ദ്. ഇളയ സഹോദരി കുമാരനല്ലൂര്‍ ദേവിവിലാസം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മെവിറ്റ് മാത്യു മാവേലിക്കര തെക്കേമുക്ക് കനവില്‍ ഡോ. ഷാജി കല്ലുമനയുടെയും ആലപ്പുഴ ഡപ്യൂട്ടി ഡി.എം.ഒ ഡോ. ജമുനാ വര്‍ഗീസിന്റെയും ഇളയ മകനാണ്. ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ 345-ാം റാങ്കുണ്ടായിരുന്നു. സഹോദരന്‍ ഡോ. മോഹിത് മാത്യു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പി.ജിക്ക് പഠിക്കുന്നു.
ആറാം റാങ്ക് നേടിയ ആല്‍ഫിന്‍ ഡേവിസ് പോമി കാപ്പുംതല റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ സൂപ്പര്‍വൈസറായ ഇലഞ്ഞി മുത്തോലപുരം അരഞ്ഞാണി ഓലിക്കല്‍ പോമി സെബാസ്റ്റ്യന്റെയും പിറവം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മേഴ്‌സി തോമസിന്റെയും മകനാണ്. ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ 1850-ാം റാങ്ക് ഉണ്ടായിരുന്നു. സഹോദരി അനീറ്റ ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
നല്ല പരിശീലനം നല്‍കുകയാണെങ്കില്‍ കുട്ടികള്‍ക്ക് അസാധ്യമായത് ഒന്നുമില്ലെന്ന് കെ.ഇ സ്‌കൂളിലെ കുട്ടികള്‍ നിരന്തരമായി നേടുന്ന വിജയം തെളിയിക്കുന്നതായി പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മുല്ലശ്ശേരി പറഞ്ഞു.
നിലവില്‍ ഐ.ഐ.ഐ.ടി പ്രവേശനം ലഭിക്കുന്നവരില്‍ ആകെ ഒന്നര ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ളവര്‍. ശ്രമിച്ചാല്‍ ഇതിലും മാറ്റമുണ്ടാകുമെന്ന് അദ്ദേഹം സുപ്രഭാതത്തോട് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago