രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കോണ്‍ഗ്രസ്
കണ്ണൂര്‍: ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാനും രാമന്തളിയിലെ ജനത ശുദ്ധജലത്തിന് വേണ്ടി സഹന സമരം നടത്തുന്നത് പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ബി.ജെ.പിയും സി.പി.എമ്മും വഴിപാടുപോലെ അക്രമിച്ചത് ഞങ്ങളല്ലെന്നും ഞങ്ങളുടെ പാര്ട്ടിക്കാര് അക്രമികളായി ഉണ്ടെങ്കില്‍ അവരെ തള്ളിപ്പറയുകയും ചെയ്യുകയാണ്. പക്ഷെ എല്ലാ പ്രതികള്‍ക്കും രാഷ്ടീയപരമായും നിയമപരമായും സംരക്ഷണം കൊടുക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
കോടതി ശിക്ഷിച്ച പ്രതികള്‍ക്ക് വേണ്ടി നീതിയാത്ര നടത്തുന്നു. മറ്റൊരുകക്ഷി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള സംസ്ഥാന ഗവര്‍ണറെ പോലും അപമാനിക്കാന്‍ ശ്രമിക്കുന്നു.
നാടിന്റെ ശ്വാശ്വത സമാധാനത്തിനും ജനങ്ങളുടെ ഭയരഹിതമായ ജീവിതത്തിനും വേണ്ടി പരിശ്രമിക്കേണ്ട ഗവണ്മെന്റ് രാഷ്ട്രീയ കണ്ണുകൊണ്ട് പ്രശ്നങ്ങളെ സമീപിക്കാതെ നാടിനു വേണ്ടി തുറന്ന മനസോടെ നിലപാട് സ്വീകരിക്കണമെന്ന് ഡി.സി.സി ഓഫിസില്‍ ചേര്‍ന്നയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷനായി. മുന്‍മന്ത്രി കെ. സുധാകരന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്, സുമാ ബാലകൃഷ്ണന്, വി.എ നാരായണന്, കെ. സുരേന്ദ്രന്, പ്രൊഫ. എ.ഡി മുസ്തഫ, എം. നാരായണന്‍കുട്ടി, മമ്പറം ദിവാകരന്, സോണി സെബാസ്റ്റ്യന്‍, മാര്ട്ടിന് ജോര്‍ജ്, കെ.പി പ്രഭാകരന്, സജീവ് ജോസഫ്, എം.കെ മോഹനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."