മൽസര വേദിയുടെ പരിസരത്ത് അബോധാവസ്ഥയിലായി; റാലി താരം ഷൈയ്ക്ക് ഹമദ് ബിൻ ഈദു അൽതാനി അന്തരിച്ചു
ദോഹ: ഖത്തറിന്റെ മുതിര്‍ന്ന റാലി താരം ശൈഖ് ഹമദ് ബിന്‍ ഈദ് അല്‍താനി അന്തരിച്ചു. ദുഖാനില്‍ കഴിഞ്ഞദിവസം തുടങ്ങിയ ഖത്തര്‍ നാഷണല്‍ ബജയില്‍ പങ്കെടുക്കവെ ആദ്യഘട്ടത്തില്‍തന്നെ പിന്‍മാറിയ ശൈഖ് ഹമദ് ബിന്‍ ഈദ് പിന്നീട് മത്സരവേദി പരിസരത്ത് തുടര്‍ന്നിരുന്നു. സുഹൃത്തിനൊപ്പം കളികണ്ടുകൊണ്ടിരിക്കെ അബോധാവസ്ഥയിലായി. ഉടന്‍തന്നെ ക്യൂബന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഖത്തര്‍ ബജ മരുഭൂറാലിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ശൈഖ് ഹമദ് ബിന്‍ ഈദ്. നിരവധി ശ്രദ്ധേയമായ വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷവും ദേശീയ മത്സരത്തില്‍ ശൈഖ് ഹമദ് ബിന്‍ ഈദ് മത്സരിക്കാന്‍ സന്നദ്ധനായിരുന്നു. ആദ്യഘട്ടത്തില്‍ പങ്കെടുത്തുവെങ്കിലും തുടര്‍ന്ന് മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ച് ശൈഖ് ഹമദ് മെയിന്റനന്‍സ് ഏരിയയിലേക്ക് മടങ്ങുകയായിരുന്നു.
മത്സരത്തില്‍നിന്നും പിന്‍മാറിയശേഷമാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് ഖത്തര്‍ മോട്ടോര്‍ ആന്റ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍(ക്യുഎംഎംഎഫ്) പ്രസ്താവനയില്‍ പറഞ്ഞു. മത്സരത്തില്‍ നിന്നും പിന്‍മാറുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ അവസ്ഥ വളരെ സാധാരണമായിരുന്നു. മത്സരത്തിന്റെ അവശേഷിച്ച ഘട്ടങ്ങള്‍ കാണാനായി ശൈഖ് ഹമദ് തന്റെ സുഹൃത്തിനൊപ്പം സ്വകാര്യകാറില്‍ പോകവെയായിരുന്നു അബോധാവസ്ഥയിലായതെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് ഇക്കാര്യം ഉടന്‍തന്നെ പ്രാദേശിക സംഘാടകസമിതിയെ അറിയിക്കുകയും വളരെപെട്ടെന്നുതന്നെ ശൈഖ് ഹമദിനെ റാലി ആസ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു.
ഖത്തര്‍ ദേശീയ ബജയിലേക്ക് നിയോഗിക്കപ്പെട്ടമെഡിക്കല്‍ സംഘം അദ്ദേഹത്തെ വേഗത്തില്‍ പരിശോധിക്കുകയും പ്രാഥമിക ചികിത്സ ലഭ്യമാക്കുകയും ഉടന്‍തന്നെ ക്യൂബന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അവിടെവെച്ചാണ് മരിച്ചത്- ക്യുഎംഎംഎഫ് പ്രസ്താവനയില്‍ പറഞ്ഞതായി ക്യു എന്‍ എ വിശദീകരിച്ചു. ഖത്തറിലെയും ഗള്‍ഫ് മേഖലയിലെയും ഏറ്റവും പ്രധാനപ്പെട്ട റാലി ്രൈഡവര്‍മാരിലൊരാളാണ് ബിന്‍ ഈദ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തെും മോട്ടോര്‍സ്പോര്‍ട്ട് പ്രേമികളെയും അനുശോചനം അറിയിക്കുന്നതായും ക്യുഎംഎംഎഫ് പറഞ്ഞു. ശൈഖ് ഹമദ് നിരവധി പ്രാദേശിക, അന്താരാഷ്ട്ര കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ടി2 വിഭാഗത്തില്‍ ക്രോസ് കണ്‍ട്രി റാലീസ് ലോകകപ്പ് സ്വന്തമാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."