ദേശീയ ഡെങ്കിപ്പനി ദിനാചരണം ഇന്ന് മട്ടന്നൂരില്‍
കണ്ണൂര്‍: ദേശിയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും ഇന്ന് രാവിലെ 10.30ന് മട്ടന്നൂരില്‍ നടക്കും.
നഗരത്തിലും പരിസരങ്ങളിലും ഡെങ്കിപ്പനി ബാധിതര്‍ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല ഉദ്ഘാടനം മട്ടന്നൂരില്‍ തന്നെ നടത്താന്‍ തീരുമാനിച്ചത്. നഗരസഭാ സി.ഡി.എസ് ഹാളില്‍ നടക്കുന്ന പരിപാടി ചെയര്മാന് കെ. ഭാസ്കരന് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി മുഖ്യാതിഥിയാവും.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.എന്‍ സത്യേന്ദ്രനാഥന്‍ അധ്യക്ഷനാകും.
ബോധവത്കരണ സെമിനാറില്‍ ഡെങ്കിപ്പനിയും പ്രതിരോധ-നിയന്ത്രണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആര്.കെ സുമയും വാര്‍ഡ്തല ആരോഗ്യസേനാ രൂപീകരണ
വും പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് പി. സുനില്ദത്തനും ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."