HOME
DETAILS
MAL
സഹായഹസ്തവുമായി കൂട്ടായ്മ എല്ലാ മാസവും അഞ്ച് വീടുകളില്‍ റേഷന്‍
backup
May 15 2017 | 23:05 PM
ഉരുവച്ചാല്‍: നീര്‍വേലി ഒമാന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നീര്‍വേലി മഹല്ലില്‍ സഹായ വിതരണത്തിന് തുടക്കമായി. എല്ലാ മാസവും അഞ്ച് വീടുകളില്‍ റേഷന്‍ നല്കുന്ന പദ്ധതിക്കാണ് ബറാഅത്ത് ദിനത്തില്‍ തുടക്കമായത്. ഒമാന്‍ കൂട്ടായ്മയുടെ കീഴില്‍ അഞ്ചു പേര്‍ക്ക് മെഡിക്കല്‍ കാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാന്‍ കമ്മിറ്റിയുടെ കീഴില്‍ ഇഫ്താര്‍ സംഗമവും സഹായ വിതരണത്തോടനുബന്ധിച്ച് നടത്തി. മഹല്ല് പ്രസിഡന്റ് എന്‍.പി മുഹമ്മദ്, സെക്രട്ടറി പി.കെ കുഞ്ഞാലി ഹാജി, മഹല്ല് ഖത്വീബ് അബ്ദുസ്സമദ് ബാഖവി, ഒമാന്‍ ഭാരവാഹികളായ റിയാസ്, സുലൈമാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."