HOME
DETAILS

കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക ചൂഷണം: സൈബര്‍ ഡോമും ഇന്റര്‍പോളും നടപടികള്‍ ഊര്‍ജിതമാക്കും

  
backup
June 10 2019 | 22:06 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d-2

തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണത്തിന് എതിരേ കേരള പൊലിസിന് കീഴിലെ സൈബര്‍ ഡോമും രാജ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളും നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരത്തെ സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ആസ്‌ത്രേലിയയിലെ ക്യൂന്‍സ് ലാന്റ് പൊലിസ് സര്‍വിസിലെ സീനിയര്‍ ഡിറ്റക്ടീവ് ജോണ്‍ റോസും, ഐ.സി.എം.ഇ.സി ലാ എന്‍ഫോഴ്‌സ്‌മെന്റിലെ ട്രെയിനിങ് ആന്‍ഡ് ടെക്‌നോളജി ഡയരക്ടറുമായ ഗുല്ലിര്‍മോ ഗലാര്‍സയും സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാമുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇന്റര്‍പോളും, ഐ.സി.എം.ഇ.സിയും കുട്ടികളുടെ ലൈംഗിക ചൂഷണത്തിന് എതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ രാജ്യത്താകമാനം സഹായങ്ങള്‍ നല്‍കിയിരുന്നു. അക്കൂട്ടത്തില്‍ കേരള പൊലിസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ വിജയത്തെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ അധികൃതര്‍ കേരളത്തില്‍ നേരിട്ടെത്തി നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ഇരുവര്‍ക്കും മനോജ് എബ്രഹാം സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് നല്‍കുകയും ഓപ്പറേഷന്റെ ഫലമായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍പോള്‍ പൂര്‍ണപിന്തുണ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് സഹായകരമായ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍പോള്‍ സൈബര്‍ ഡോമിന് കൈമാറും.
കേരള പൊലിസിന് ഇന്റര്‍പോളിന്റെ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ നല്‍കുവാനും തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ അന്വേഷണത്തിനും മറ്റും ഇന്റര്‍പോളിലെ സൈബര്‍ വിദഗ്ധരുടെ സഹായവും ഇന്റര്‍പോള്‍ സംഘം ഉറപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  20 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  20 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  20 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  20 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  20 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  20 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  20 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  20 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  20 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  20 days ago