HOME
DETAILS
MAL
എട്ടു മാസം അടച്ചിട്ട സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും തുറന്നു
backup
November 01 2020 | 14:11 PM
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എട്ടു മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും സന്ദര്‍ശകര്‍ക്കായി തുറന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും പാര്‍ക്കുകളും അടച്ചിട്ടത്.
കഴിഞ്ഞ മാസത്തോടെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ബീച്ചുകളും പാര്‍ക്കുകളും ഈ മാസം ഒന്ന് മുതല്‍ തുറന്നാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. മിക്കയിടങ്ങളിലും ഇന്നു തന്നെ സന്ദര്‍ശകരെത്തിയിരുന്നു. എല്ലായിടത്തും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമാണ് സസന്ദര്‍ശകരെ അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."