പാരാപ്ലീജിയ പുനരധിവാസ തൊഴില്‍ പരിശീലന ക്യാംപ്
തളിപ്പറമ്പ്: കെ.എ.പി നാല് ജനമൈത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാരാപ്ലീജിയ പുനരധിവാസ തൊഴില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ചു. മാങ്ങാട് കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഉദ്ഘാടനം ചെയ്തു. പാരാപ്ലീജിയ ബാധിതര്‍ സഹതാപം അര്‍ഹിക്കുന്നവരാണെങ്കിലും അതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നു മാറ്റിനിര്‍ത്തേണ്ടവരല്ലെന്നും സ്വയം ജോലിചെയ്ത് വരുമാനമുണ്ടാക്കാനുളള അവരുടെ ആഗ്രഹത്തിന് നാം പരമാവധി സഹായങ്ങള്‍ ചെയ്യണമെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. സിസ്റ്റര്‍ ആനിനെല്ലൂരിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു. അസി. കമാന്‍ഡന്റ് ടി. ശ്രീരാമ, പിക് ചെയര്‍മാന്‍ ഡോ. പി. വിജയന്‍, സി. അബ്ദുല്‍ കരീം, ടി.വി ഉണ്ണികൃഷ്ണന്‍, കെ. രാധാകൃഷ്ണന്‍ സംസാരിച്ചു. പതിനഞ്ചോളം പാരാപ്ലീജിയ ബാധിതര്‍ ക്യാംപില്‍ പങ്കെടുത്തു. കുട, സോപ്പ്, സോപ്പ് പൊടി, ഡിഷ്‌വാഷ്, ഹാന്റ്‌വാഷ്, ലോഷനുകള്‍, വള, മാല, കമ്മല്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനാവശ്യമായ പരിശീലനമാണ് ക്യാംപില്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."