കണ്ടങ്കാളിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക്
പയ്യന്നൂര്‍: കണ്ടങ്കാളി സുബ്രഹ്മണ്യ ഷേണായി സ്മാരക സ്കൂളിന് സംസ്ഥാനതലത്തില്‍ മികച്ചനേട്ടം. സ്കൂളില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. സയന്‍സില്‍ വെള്ളൂരിലെ കെ. ദര്ശന്, ഹ്യുമാനിറ്റീസില്‍ കുളപ്രത്തെ കാവ്യ മാധവന് എന്നിവരാണ് 1200ല്‍ 1200 മാര്‍ക്കും നേടിയത്. പയ്യന്നൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനധ്യാപകന് കെ. രവിയുടെയും ടി.വി നിര്‍മലയുടെയും മകനാണ് ദര്ശന്. സഹോദരി കെ. റീമ. കുളപ്രത്തെ പ്രവാസിയായ മാധവന് കൃഷ്ണന്-ടി.വി ഗീത ദമ്പതികളുടെ മകളാണ് കാവ്യ മാധവന്. മേഘ മാധവന് സഹോദരി. ടി.വി. രാജേഷ് എം.എല്‍.എയുടെ മരുമകള്‍ കൂടിയാണ് കാവ്യ. കണ്ടങ്കാളി സ്കൂളില്‍ സയന്‍സിലും കൊമേഴ്സിലും നൂറ് ശതമാനമാണ് ഇത്തവണ വിജയം. പരീക്ഷയെഴുതിയ 263 പേരില്‍ 232 വിദ്യാര്‍ഥികളും വിജയിച്ചു. ഇതില്‍ 59 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
തായിനേരി എസ്.എ.ബി.ടി.എം സ്കൂളില്‍ 114 വിദ്യാര്‍ഥികളില്‍ 112 പേരും ഉപരിപഠനത്തിന് അര്‍ഹരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."