ഒരേ മുറിയില്‍ ഉറങ്ങിക്കിടന്ന മകളെ പിതാവ് പീഡിപ്പിച്ചു; ആ നിലവിളി മാതാവ് കേട്ടില്ല!
ന്യൂഡല്‍ഹി: സ്വന്തം മകളെ മുറിയിലിട്ട് മദ്യപിച്ചെത്തിയ പിതാവ് പീഡിപ്പിച്ചു. ആ 12 കാരിയുടെ നിലവിളി കേള്‍ക്കാന്‍ അതേ മുറിയില്‍ കിടന്നുറങ്ങിയ മാതാവിനായില്ല. രാവിലെ ഉണരുമ്പോള്‍ രക്തംവാര്‍ന്നു കിടക്കുന്നതു കണ്ടാണത്രേ മാതാവിന് സംഭവമറിഞ്ഞത്.
നോയിഡയിലെ അപ്പാര്ഡ്മെന്റിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയും അമ്മയും രണ്ടു ആണ്മക്കളും ഒരേ മുറിയില്‍ ഉറങ്ങിക്കിടക്കേയാണ് മകളുടെ മേല്‍ അച്ഛന്റെ കാമക്കൈകള്‍ നീണ്ടത്.
പെണ്‍കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍, നാലു പേരെയും കൊന്നുകളയുമെന്ന് അച്ഛന് ഭീഷണിപ്പെടുത്തി. രാവിലെ സംശയം തോന്നി ചോദിച്ചപ്പോഴാണ് സംഭവമറിഞ്ഞതെന്നും ഉടന്‍ തന്നെ പൊലിസിനെ അറിയിക്കുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു.
35 കാരനായ പിതാവിനെ പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ഒരേ മുറിയിലാണ് സംഭവം നടന്നതെങ്കിലും അറിഞ്ഞില്ലെന്ന മാതാവിന്റെ മൊഴിയില്‍ പൊലിസ് സംശയിക്കുന്നുണ്ട്. ഇതേക്കുറിച്ച് പൊലിസ് കൂടുതല്‍ അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."