ന്യൂഡല്‍ഹിക്ക് വ്യോമ പ്രതിരോധം ഒരുക്കാന്‍ അമേരിക്കയില്‍ നിന്ന് മിസൈല്‍ വാങ്ങും
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് വ്യോമപ്രതിരോധ കവചം ഒരുക്കാന്‍ അമേരിക്കയില്‍ നിന്ന് മിസൈല്‍ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം.
നാഷനല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം2 ( നാസാംസ്-2) മിസൈല്‍ സംവിധാനം വാങ്ങാനാണ് പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യ ഔദ്യോഗികമായി അമേരിക്കയ്ക്ക് അപേക്ഷ നല്‍കി.
ഇന്ത്യയുടെ അപേക്ഷ സ്വീകരിച്ച് ഇടപാടിന് അമേരിക്ക അംഗീകാരവും നല്‍കുകയും ചെയ്തു.
6000 കോടി രൂപയുടേതാണ് ഇടപാടെന്നാണ് വിവരം. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി കരാര്‍ യാഥാര്‍ഥ്യമായാല്‍ നാലുവര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ ഇവ സ്ഥാപിക്കും. നിലവില്‍ ഡല്‍ഹിയുടെ സുരക്ഷക്കായി തദ്ദേശീയമായി വികസിപ്പിച്ചതും ഇസ്രാഈല്‍ നിര്‍മിതവും റഷ്യന്‍ നിര്‍മിതവുമായ പ്രതിരോധ സംവിധാനങ്ങളുണ്ട്. ഇവയ്‌ക്കൊപ്പമാകും നാസാംസ് പ്രവര്‍ത്തിക്കുക.
അംറാം മിസൈല്‍, ഭൂതല വ്യോമ മിസൈല്‍, വിമാനവേധ തോക്ക്, റഡാറുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ യൂനിറ്റ് എന്നിവ അടങ്ങുന്നതാണ് നാസാംസ് മിസൈല്‍ പ്രതിരോധ സംവിധാനം. ഇതിനൊപ്പം ആകാശ് മിസൈലുകളും സ്ഥാപിക്കും. ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയൊഴികയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഉദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."