മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് സുബൈർ അരിമ്പ്ര നാട്ടിലേക്ക് മടങ്ങുന്നു; കെ.എം.സി.സി യാത്രയയപ്പ് നൽകി
റിയാദ്: റിയാദിലെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി സുബൈർ അരിമ്പ്ര മുന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിടുന്നു. 1989 ൽ റിയാദിലെ ബാ അബ്ദുറഹീം അൽ അമൂദി കമ്പനിയിലേക്ക് സെയിൽസ്മാൻ തസ്തികയിൽ ജോലിക്കെത്തിയ സുബൈർ നീണ്ട 27 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് പ്രസ്തുത കമ്പനിയിൽ നിന്നും കീ അക്കൗണ്ട്സ് ഇൻ ചാർജ്ജ് (സെയിൽസ്) ആയി പ്രവാസത്തിന് അന്ത്യം കുറിക്കുന്നത്.
വിവിധ തലങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തിയിരുന്ന സുബൈർ അരിമ്പ്ര 32 വർഷമായി പ്രവാസിയാണ്. അഞ്ച് വർഷം ഖത്തറിൽ ജോലി നോക്കിയ ശേഷമാണ് കമ്പനി വിസയിൽ റിയാദിലെത്തുന്നത്. രണ്ട് ഘട്ടത്തിലായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിലും മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി, തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് കൂടാതെ സി.എച്ച് സ്മാരക വേദി, സഹ്യ കലാ വേദി, മാപ്പിള കലാ അക്കാഡമി, നിള കുടുംബ വേദി, തിരൂരങ്ങാടി പി.എസ്.എം.ഒ അലൂംനി തുടങ്ങിയ സംഘടനകളുടെയും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. സെൻട്രൽ കമ്മിറ്റി രണ്ട് തവണയായി സംഘടിപ്പിച്ച സ്കൂൾ ഫെസ്റ്റിന്റെ മുഖ്യ സംഘാടകരിലൊരാളായ സുബൈർ റിയാദിലെ കെ.എം.സി.സി വേദികളിലെ ‘ക്വിസ് മാസ്റ്ററാ’യിരുന്നു.
[caption id="attachment_901159" align="aligncenter" width="360"] കെ.എം.സി.സി സഊദി നാഷണൽ കമ്മിറ്റിയുടെ ഉപഹാരം വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് നൽകുന്നു[/caption]21 വർഷമായി കുടുംബമൊത്ത് റിയാദിൽ കഴിയുന്ന സുബൈറിന്റെ മക്കൾ ഇരുവരും റിയാദിൽ സുപരിചിതരാണ്. നിലവിൽ പാരീസിൽ യു.എന്നിന്റെ കീഴിലുള്ള യുണൈറ്റഡ് നാഷണൽ ഇന്റസ്ട്രിയൽ ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (യുണിഡോ)നിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അമീൻ സ്കൂൾ തലത്തിൽ സഊദിയിലും മിഡിലീസ്റ്റിലും നടന്ന ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. രണ്ടാമത്തെ മകൻ ഏഴ് വയസ്സുകാരനായ മുഹമ്മദ് റാസിയും ഇതേ രീതിയിൽ റിയാദിലെ വിവിധ വേദികളിൽ നിറഞ്ഞു നിൽക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ലോക രാജ്യങ്ങളുടെ പേരും തൽസ്ഥാനവും ഹൃദിസ്ഥമാക്കിയ റാസി വിവിധ വേദികളിൽ സദസ്സിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകി ശ്രദ്ധേയനായിട്ടുണ്ട്. മാസങ്ങൾ പ്രായമായ മുഹമ്മദ് ഹമ്മാദും മറ്റൊരു മകനാണ്. ഭാര്യ: റസിയ. മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലീം ലീഗ് നേതാവുമായ അരിമ്പ്ര മുഹമ്മദ് മാസ്റ്ററുടെയും സൈനബ തയ്യിലിന്റെയും മകനാണ്. സുബൈറിന്റെ സഹോദരങ്ങളും റിയാദിലുണ്ട്.
അബ്ദുസ്സലാം തൃക്കരിപ്പൂർ, സത്താർ കായംകുളം, താജ് തവക്കൽ, മഹ്മൂദ് കയ്യാർ, സലീം ചാലിയം, റഹീം ക്ലാപ്പന, ഷാജി കരിമുട്ടം കൊല്ലം, ജലീൽ ആലുവ, അൻഷാദ് കൈപ്പമംഗലം, അഷ് റഫ് വെള്ളേപ്പാടം, പി.സി അലി വയനാട്, അബ്ദുറഹ് മാൻ ഫറോക്ക്, അബ്ദുൽ മജീദ് പയ്യന്നൂർ, കെ.പി.മുഹമ്മദ് കളപ്പാറ, കുഞ്ഞിപ്പ തവനൂർ, റഹ് മത്ത് അഷ് റഫ്, സുഹൈൽ കൊടുവള്ളി, നിസാർ ആനങ്ങാടി എന്നിവർ ആശംസ നേർന്നു. കെ.ടി.അബൂബക്കർ, മുജീബ് ഉപ്പട, റസാഖ് വളക്കൈ, അക്ബർ വേങ്ങാട്ട്, സിദ്ദീഖ് കോങ്ങാട്, ഷംസു പെരുമ്പട്ട, മാമുക്കോയ ഒറ്റപ്പാലം, സഫീർ പറവണ്ണ, ഷഫീഖ് കൂടാളി, അഷ് റഫ് അച്ചൂർ, ജാഫർ സാദിഖ് പുത്തൂർ മഠം, മുസ്തഫ വേളൂരാൻ, കെ.സി ലത്തീഫ്, ജസീല മൂസ, നുസൈബ മാമു, ഖമറുന്നീസ മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി. ജലീൽ ആലുവ ഖിറാഅത്ത് നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി ഷാഹിദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."