HOME
DETAILS

സാമ്പത്തിക സംവരണം; വിവേചനത്തെ ധ്രുവീകരണത്തിലൂടെ മറികടക്കാനാവില്ല

  
backup
November 01 2020 | 22:11 PM

626561538469-2020

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതില്‍ കേരള സര്‍ക്കാര്‍ അമിതവേഗം പ്രകടമാക്കി,E.W.S (Economically Weaker Section) പരിധിയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടുന്നതിന് സഹായകമാംവിധം മാനദണ്ഡങ്ങള്‍ തയാറാക്കി, സംവരണീയരുടെ അവകാശം കവര്‍ന്ന് സവര്‍ണ വിഭാഗത്തിനു നല്‍കി മുതലായ വസ്തുതകള്‍ തെളിവുകളുടെ പിന്‍ബലത്തില്‍ പുറത്തുവന്നതോടെ മുഖം രക്ഷിക്കാന്‍ 'സാമുദായിക ധ്രുവീകരണം' സംഭവിക്കുമെന്ന പ്രചാരണം നടത്താനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്.
സവര്‍ണ സമുദായത്തിലെ ദരിദ്ര വിഭാഗത്തിനായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പിന്നോക്കക്കാര്‍ക്ക് എതിര്‍പ്പില്ല. ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയോട് പുറംതിരിഞ്ഞ് നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍, സംവരണം ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയില്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമുള്ള വിഭാഗങ്ങളെ അധികാര പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണത്.


കേരളത്തിലെ മൂന്നരക്കോടി ജനസംഖ്യയില്‍ അഞ്ചരലക്ഷത്തില്‍ താഴെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ജോലിക്ക് പുറത്തുനില്‍ക്കുന്ന മൂന്ന് കോടിയിലധികം വരുന്ന സമൂഹത്തില്‍ ഒട്ടനവധി ദരിദ്രരുണ്ടെന്ന വസ്തുത വിസ്മരിക്കാനാവില്ല. സമ്പന്നനായ അവര്‍ണന് പോലും ദരിദ്രനായ സവര്‍ണന്റെ സാമൂഹ്യ പരിഗണന ലഭിക്കാത്ത അവസ്ഥയും വ്യവസ്ഥയുമാണ് സംവരണത്തിലൂടെ വിപാടനം ചെയ്യേണ്ടത്.


വിദ്യാസമ്പന്നനായ ഡോക്ടര്‍ പല്‍പ്പുവിന് ജോലി നല്‍കാതിരുന്നതും ധനികനായ ആലുംമൂട്ടില്‍ ചാന്നാര്‍ക്ക് യാത്രാ സ്വാതന്ത്ര്യം നിഷേധിച്ചതും ജാതീയതയുടെ കാരണത്തിലായിരുന്നു. മാറിമറിയാവുന്ന സാമ്പത്തികാവസ്ഥയും നിലനിന്നുവരുന്ന ജാതിവ്യവസ്ഥയും ഒരേ മാപിനിവച്ച് അളക്കുന്നത് പിന്നോക്ക സംവരണത്തെ അട്ടിമറിക്കാനുള്ള ചാണക്യസൂത്രമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് 1991ല്‍ വി.പി സിങ് കൊണ്ടുവന്ന 10 ശതമാനം സാമ്പത്തിക സംവരണം ഇന്ദിര സാഹ്നി കേസ് വിധിയില്‍ സുപ്രിംകോടതി റദ്ദാക്കിയതും 27 ശതമാനം പിന്നോക്ക സംവരണം നിലനിര്‍ത്തിയതും.
കേന്ദ്രം 2019 ജനുവരി ഒന്‍പതിനു നടപ്പാക്കിയ 103ാം ഭരണഘടനാ ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഭരണഘടനയുടെ 15(4) ല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം എന്ന് വ്യക്തമാക്കിയിരിക്കെ സാമ്പത്തിക സംവരണത്തിനായി നടത്തിയ ഭേദഗതിയെക്കുറിച്ച് നീതിപീഠം എന്തു പറയുന്നുവെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം.


ദരിദ്രന് സവര്‍ണ - അവര്‍ണ വിവേചനമില്ല. സംവരണീയര്‍ ഉയര്‍ന്നുവന്നതിനാലാണ് സവര്‍ണരില്‍ ദരിദ്രര്‍ ഉണ്ടായത് എന്ന തരത്തിലാണ് ഇപ്പോള്‍ പ്രചാരണം. സംവരണ സമുദായക്കാര്‍ അളവറ്റ് നേടിയെന്നും ചിലര്‍ കുപ്രചാരണം തുടങ്ങിയിട്ടുണ്ട്. സവര്‍ണ വിഭാഗത്തിന്റെ ദാരിദ്ര്യം ചിത്രീകരിക്കുന്ന നിരവധി കലാ ആവിഷ്‌കാരങ്ങളും രചനകളും പുറത്തുവരുമ്പോള്‍ അവര്‍ണ വിഭാഗത്തിന്റെ പട്ടിണിയും ദുരവസ്ഥയും ചര്‍ച്ചയാക്കാനും ചിത്രീകരിക്കാനും ആരും മുതിരുന്നില്ല.


ഇരുവിഭാഗങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പറേഷനുകള്‍ നിലവിലുണ്ട്. ഈ കോര്‍പറേഷനുകള്‍ വഴിയും മറ്റും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളില്‍പോലും വിവേചനം വ്യക്തമായി കാണാം. യു.ജി പ്രൊഫഷനല്‍ കോഴ്‌സിന് പിന്നോക്ക സമുദായ വിദ്യാര്‍ഥിക്ക് 7000 രൂപ നല്‍കുമ്പോള്‍ മുന്നോക്ക സമുദായക്കാരില്‍പ്പെട്ടാല്‍ 16000 രൂപ ലഭിക്കുന്നു. ലേഖനത്തോടൊപ്പം ചേര്‍ത്ത പട്ടിക ഈ അന്തരം വ്യക്തമാക്കുന്നു.
മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ വഴി വിദ്യാ സമുന്നതി പദ്ധതിയില്‍ പ്ലസ് വണ്‍, പ്ലസ് റ്റു ക്ലാസുകളില്‍ പഠിക്കുന്ന 10,500 പേര്‍ക്ക് 4000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു. മറ്റു വിവിധ കോഴ്‌സുകള്‍ക്കും ഇത്തരം ധനസഹായം അനുവദിക്കുന്നു. പിന്നോക്ക സമുദായ (ഒ.ബി.സി) വിഭാഗത്തിനും ലഭിക്കുന്നത് ഇതുമായി താരതമ്യം ചെയ്താല്‍ വ്യക്തമായ വിവേചനം കാണാവുന്നതാണ്. വിദ്യാ സമുന്നതി, മംഗല്യ സമുന്നതി മുതലായവ മുന്നോക്ക വിഭാഗത്തിനുള്ള സഹായ പദ്ധതികളാണ്. മുന്നോക്ക ദരിദ്ര വിഭാഗത്തിന് ഇത്തരം ക്ഷേമപദ്ധതികള്‍ നടപ്പാക്കിയതില്‍ യാതൊരുവിധ എതിര്‍പ്പും പിന്നോക്കക്കാര്‍ ഉന്നയിച്ചിട്ടില്ല. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെ സംവരണ സമുദായ കൂട്ടായ്മ തകര്‍ക്കാന്‍ മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. മുസ്‌ലിം ലീഗിന്റെ ജിഹാദ്, ജമാഅത്തെ ഇസ്‌ലാമിയുടെ തീവ്രവാദം തുടങ്ങി പുതിയ വിഷയങ്ങളിറക്കി ധ്രുവീകരണം വരുത്തുന്നവര്‍ കള്ളക്കളികള്‍ ന്യായീകരിക്കാനാവാതെ പൊതുസമൂഹത്തിന്റെ ചര്‍ച്ച തിരിച്ചുവിടുകയാണ്.


സംസ്‌കൃത, മലയാള സര്‍വകലാശാലകള്‍ വന്നപ്പോള്‍ ഒരു സമുദായവും എതിര്‍പ്പു പറഞ്ഞില്ല. അറബിക് സര്‍വകലാശാല വരുമെന്നായപ്പോള്‍ വര്‍ഗീയതയുണ്ടാകുമെന്ന് കെ.എം അബ്രഹാമിനെക്കൊണ്ട് നോട്ട് എഴുതിച്ചതോ എഴുതിയതോ എന്താവട്ടെ, അതേ അടവുതന്നെയാണ് ഇവിടെയും പയറ്റുന്നത്. അര്‍ഹതപ്പെട്ടത് നല്‍കേണ്ടിവരുമെന്നാകുമ്പോള്‍ തത്ത്വങ്ങള്‍ കാറ്റില്‍പറത്തി 'വര്‍ഗീയത' എന്ന ഉമ്മാക്കി കാണിച്ച് വിഷയം വഴിതിരിച്ചുവിടുന്നു. നമ്മുടെ നാടിന്റെ സാമ്പത്തിക സ്ഥിതിയെ താങ്ങിനിര്‍ത്തുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി തൊഴിലവസരങ്ങളും അതുവഴി വികസന സാധ്യതകളും ഉണ്ടെന്നറിഞ്ഞിട്ടും, അറബിക് സര്‍വകലാശാലക്ക് പാരവെച്ചു. സുപ്രിംകോടതിയില്‍ കേസുണ്ടായിട്ടും വിധിക്ക് കാത്തുനില്‍ക്കാതെ സാമ്പത്തിക സംവരണം നടപ്പാക്കിയ സര്‍ക്കാരിന്റെ ശരവേഗം കാണുമ്പോള്‍ മനസുവെച്ചാല്‍ അറബിക് സര്‍വകലാശാല കൊണ്ടുവരാന്‍ ഇനിയും അവസരമുണ്ട്. നേട്ടം മുസ്‌ലിംകള്‍ക്ക് മാത്രമായിരിക്കില്ലെന്നതും വസ്തുതയാണ്.

തുടരും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago