കേരളത്തില്‍ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം സെപ്റ്റംബറിലും നടന്നു
ചെറുവത്തൂര്‍: കേരളത്തില്‍ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കഴിഞ്ഞ സെപ്റ്റംബറിലും നടന്നു. ആക്രമണത്തിലൂടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിന് കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയി രുന്നു. നഷ്ടപ്പെട്ട വിലപ്പെട്ട ഫയലുകള്‍ തിരിച്ചെടുക്കാനായിട്ടില്ല.
ഡാറ്റ തിരികെ കിട്ടണമെങ്കില്‍ പണം നല്‍കണമെന്ന സന്ദേശമാണ് അന്നും ലഭിച്ചത്. രാജ്യാന്തര തലത്തില്‍ കംപ്യൂട്ടര്‍ വിദഗ്ധര്‍ക്ക് തലവേദനയായ ക്രിപ്‌റ്റോവൈറോളജിയെന്ന മാല്‍വെയറുകളുടെ പുതിയ രൂപമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കംപ്യൂട്ടറുകളിലെ മുഴുവന്‍ വിവരങ്ങളും എന്‍ക്രിപ്റ്റ് ചെയ്ത് മാറ്റി മറിക്കുന്നതായിരുന്നു റാന്‍സംവെയര്‍ എന്ന പേരിലറിയപ്പെടുന്ന ഈ ഹാക്കിങ് രീതിയുടെ പ്രത്യേകത.
മെയില്‍ വഴിയെത്തിയ സന്ദേശം തുറക്കാന്‍ ശ്രമിച്ചവര്‍ക്കാണ് അന്നും പ്രശ്‌നമുണ്ടായത്. പണം നല്‍കിയാല്‍ ഫയലുകള്‍ തുറക്കാനുള്ള രഹസ്യ കീ നല്‍കാമെന്ന വാഗ്ദാനത്തില്‍ ചിലര്‍ വഞ്ചിതരാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."