പമ്പ-അച്ചന്‍ കോവില്‍-വൈപ്പാര്‍ നദീ സംയോജന പദ്ധതി കുട്ടനാടിനെ തകര്‍ക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
ചങ്ങനാശേരി: പമ്പ-അച്ചന്‍ കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി കുട്ടനാടിനെ തകര്‍ക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി.
പമ്പനദിയിലും അച്ചന്‍കോവിലിലും ആവശ്യത്തിലധികം ജലം ഉണ്ടെന്ന നിഗമനത്തില്‍ ജലലഭ്യത കുറഞ്ഞ വൈപ്പാറുമായി ഈ നദികളെ ബന്ധിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് അനധികൃതമായി വെള്ളം കടത്തികൊണ്ടുപോകുന്നതിനുള്ള നീക്കം ആശങ്കാജനകമാണെന്നും യോഗം ചൂണ്ടിക്കാട്ടി.കുട്ടനാടിന്റെ പാരിസ്ഥിതിക സംതുലനം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പമ്പ അച്ചന്‍കോവില്‍ നന്ദികളെ കുട്ടനാട്ടില്‍ നിന്നും പറിച്ചു പാറ്റുന്ന നടപടിയായി നദീസംയോജനം പ്രളയാനന്തര കുട്ടനാടിന്റെ ഊഷരമാക്കുമെന്നും, കുട്ടനാടിന്റെ മത്സ്യസമ്പത്തും കൃഷിയിടങ്ങളും അന്യമാകുമെന്നും യോഗം വിലയിരുത്തി.
അന്തര്‍ സംസ്ഥാന നദീസംയോജനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര ജലകമ്മീഷന്റെ നടപടികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷനായി. ജന.സെക്രട്ടറി രാജേഷ്‌ജോണ്‍, ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, സിബി മുക്കാടന്‍, ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രളയാനന്ദ കുട്ടനാട് ആശയരൂപീകരണത്തിനും പ്രവര്‍ത്തന പദ്ധതികള്‍ക്കുമായി അതിരൂപത കൗണ്‍സില്‍ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞ് മൂന്നിന് അതിരൂപത സന്ദേശനിലയം ഹാളില്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 16 ഫൊറോനകളില്‍ നിന്നുള്ള പ്രസിഡന്റ്, ജന.സെക്രട്ടറി എന്നിവരും അതിരൂപത എക്‌സി.അംഗങ്ങളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."