താപനില കൂടുന്നു ജലനിരപ്പ് താഴുന്നു ജനം ആശങ്കയില്‍
ചങ്ങനാശേരി:പ്രളയത്തിനു ശേഷം കാലവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങള്‍ ജനങ്ങളില്‍ ആശങ്കയുളവാക്കുന്നു. പകല്‍ താപനില വേനല്‍ക്കാലത്തിനു സമാനമായി ഉയരുന്നതിനൊപ്പം ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നും തുടങ്ങി.
ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ മേഖലകളിലാണ് ജലനിരപ്പ് ക്രമാതീതമായി ആദ്യം താഴ്ന്നത്. ആറ്റിലെ ജലത്തിന്റെ അളവ് കുറഞ്ഞതിനൊപ്പം പലയിടങ്ങളിലും കിണറുകളിലെ ജലനിരപ്പും കൂഴല്‍കിണറുകളിലെ ജലനിരപ്പും താഴ്ന്ന നിലയിലാണ്. കനത്ത മഴ മാറി രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് ജില്ലയിലെ ഈ അവസ്ഥ എസി റോഡിലെ കനാലുകളില്‍ പലയിടങ്ങളിലും എക്കലും ചെളിയും മാലിന്യവുമടിഞ്ഞ് തിട്ടകള്‍ രുപപ്പെട്ട നിലയിലാണ്. ജലഗതാഗതം കനാലുകളില്‍ പലയിടങ്ങളിലും ഇതുമൂലം തടസപ്പെടുന്ന രീതിയിലായി. കുട്ടനാടന്‍ മേഖലയില്‍ കനാലില്‍ കെട്ടിയിട്ടിരുന്ന ശിക്കാരകളില്‍ പലതും മണ്‍തിട്ടയ്ക്കു മുകളിലെന്ന അവസ്ഥയിലായി. വെള്ളം കുറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം ബോട്ടുജെട്ടിയുടെ പ്രവര്‍ത്തനം തടസ്സപെടുന്ന രീതിലേക്കാകുമെന്ന ഭീതിയിലാണിപ്പോള്‍.
വേമ്പനാട്ടു കായലിലെ ജലനിരപ്പില്‍ ആഴ്ചകള്‍കൊണ്ട് മൂന്നടിയോളം വെള്ളം കുറഞ്ഞിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങളും കുളങ്ങളും വരള്‍ച്ചാഭീഷണിയിലാണ്. ദിവസങ്ങള്‍ക്കിടയിലാണ് ജലനിരപ്പില്‍ കാര്യമായ കുറവുണ്ടായതെന്നും പ്രദേശവാസികള്‍ പറയുന്നു. സാധാരണ പാടശേഖരങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും ഡിസംബര്‍ അവസാനം വരെ ജലവിതാനം ഉണ്ടാകുന്നതാണ്. ഒരു മീറ്ററിലധികം ജലനിരപ്പുണ്ടായിരുന്ന തണ്ണീര്‍ത്തടങ്ങള്‍ നിലവില്‍ ചെളിയടിഞ്ഞ നിലയിലാണ്. മാത്രമല്ല, പ്രദേശത്തിന്റെ പ്രധാന കുടിവെള്ള സ്രോതസുകളായ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഏറെ താഴ്ന്നത് വരും ദിവസങ്ങളില്‍ കുടി വെള്ള ദൗര്‍ലഭ്യത്തിനടയാക്കുമെന്ന ആശങ്കയും ജനത്തിനുണ്ട്.
ജലസേചനത്തെ അടിസ്ഥാനമാക്കിയുള്ള കരപ്പുറത്തെ പച്ചക്കറി കൃഷിക്കും ഭൂഗര്‍ഭ ജലത്തിന്റെ നിരപ്പ് താഴ്ന്നത് പ്രതികുലമായേക്കും. പ്രളത്തിനു ശേഷം ഭൂപ്രക്യതിയിലും കാലാവസ്ഥയിലും ഉണ്ടായ അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ച് ശാസ്ത്രീയമായ പഠനത്തിനുള്ള നടപടികള്‍ അധിക്യതര്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."