HOME
DETAILS

കുമ്മനം പുറത്തുവിട്ട വിഡിയോ നിയമവിരുദ്ധം; ആവശ്യമെങ്കില്‍ കേസെടുക്കും: മുഖ്യമന്ത്രി

  
backup
May 16 2017 | 00:05 AM

%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b4%bf%e0%b4%a1

തിരുവനന്തപുരം: പയ്യന്നൂരിലെ കൊലപാതകത്തിനു പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന തരത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിഡിയോ പുറത്തുവിട്ടത് നിയമവിരുദ്ധമെന്ന് മുഖ്യമന്ത്രി.
കുമ്മനത്തിനെതിരേ ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കണ്ണൂരിലെ കൊലപാതകം സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കെ.സി ജോസഫിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഗവര്‍ണര്‍ക്കെതിരായ ബി.ജെ.പിയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാപരമായ ബാധ്യതയാണ്. അതിന്റെ പേരില്‍ ബി.ജെ.പി ഗവര്‍ണര്‍ക്കെതിരേ തിരിയുന്നത് ഫാസിസ്റ്റ് നടപടിയാണ്. ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള ആരോപണത്തിന് ബി.ജെ.പി മാപ്പുപറയണം.
കേരളത്തില്‍ അഫ്‌സ്പ പോലൊരു നിയമത്തിന്റെ ആവശ്യമില്ല. ജനാധിപത്യവിരുദ്ധമായ നിയമമാണത്. മണിപ്പൂരിലെ അന്തരീക്ഷം ഇവിടെ ഉണ്ടണ്ടാകണമെന്നാണ് ബി.ജെ.പി പറയുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. അതൊരു ഒറ്റപ്പെട്ട സംഭവമാണ്. കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ല. ഇതു തടയാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പയ്യന്നൂരിലെ കൊലപാതകം ആസൂത്രിതമാണെന്ന് കെ.സി ജോസഫ് പറഞ്ഞു. കണ്ണൂരിലെ സര്‍വകക്ഷി യോഗത്തില്‍ ആത്മാര്‍ഥമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചില്ല.
കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും മത്സരിച്ചു കൊല നടത്തുകയാണ്. സംസ്ഥാനത്തെ നിയമവാഴ്ച ഇല്ലാതായെന്നതിനു തെളിവാണിത്. കൊലക്കേസ് പ്രതികള്‍ക്കു വേണ്ടിയുള്ള ഡി.വൈ.എഫ്.ഐയുടെ നീതിയാത്ര അപമാനകരമാണ്. കൊലപാതകികള്‍ക്കു നേതൃത്വം ധനസഹായവും നിയമസഹായവും നല്‍കുകയാണ്.
സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളല്ലാത്ത പൊലിസുകാര്‍ക്ക് കണ്ണൂരില്‍ തുടരാന്‍ കഴിയില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാലു തവണയാണ് ജില്ലാ പൊലിസ് മേധാവിമാരെ മാറ്റിയതെന്നും ജോസഫ് പറഞ്ഞു. അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രി നടത്തുന്നത് കുറ്റസമ്മതമാണെന്ന് ഇറങ്ങിപ്പോക്കിനു മുന്‍പ് നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന ബി.ജെ.പി പ്രചാരണത്തിന് സി.പി.എം നിലപാട് സഹായകരമാകുകയാണ്. സമാധാനം വേണമെന്ന് പാര്‍ട്ടിക്കാരോട് മുഖ്യമന്ത്രി പറയുന്നില്ല.
ഗവര്‍ണറെ ആക്ഷേപിച്ച ബി.ജെ.പി നടപടി ദൗര്‍ഭാഗ്യകരമാണ്. ബി.ജെ.പിയുടെ കൈയിലെ പാവയല്ല ഗവര്‍ണറെന്നും ചെന്നിത്തല പറഞ്ഞു. സി.പി.എം ആക്രമണത്തിന് മറ്റു പാര്‍ട്ടികളുടെയെല്ലാം പ്രവര്‍ത്തകര്‍ ഇരയാകുന്നുണ്ടെന്നും വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശം സി.പി.എം അക്രമത്തിലൂടെ തടയുകയാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago