പുത്തനത്താണി ബൈപ്പാസില്‍ മലിനജലം കെട്ടിനില്‍ക്കുന്നു ഭീതിപരത്തി ഡിഫ്തീരിയയും പകര്‍ച്ചാപനിയും
പുത്തനത്താണി: ഡിഫ്തീരിയയും പകര്‍ച്ചപ്പനിയും വില്ലനായിമാറുന്നു. ദിവസവും പലതവണ ചുറ്റിതിരിഞ്ഞു പോകുന്ന പുത്തനത്താണി ബൈപാസില്‍ മാലിന്യം തളം കെട്ടി നില്‍ക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന വകുപ്പ് അധികൃതര്‍ക്കെതിരേ പൊതുജനരോഷം ശക്തമാകുകയാണ്. പുത്തനത്താണി ടൗണില്‍ തിരൂര്‍, തിരുനാവായ റോഡില്‍ നിന്നു ബൈപാസ് റോഡില്‍ ദേശീയപാതയിലേക്ക് ചേരുന്നതിന് തൊട്ടടുത്താണ് പകര്‍ച്ചപനിയും ഡിഫ്തീരിയയും വില്ലനാകുന്ന ഈ സമയത്ത് ഇതിനെല്ലാം കാരണമായേക്കാവുന്ന മലിനജലം തളംകെട്ടി നില്‍ക്കുന്നത്.
അഴുക്കുച്ചാലുകള്‍ പൂര്‍ണമായും ചെളിയും പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെ മറ്റു പല വേസ്റ്റുകളും വന്നു ചേര്‍ന്ന് തൂര്‍ന്ന് ഇല്ലാതായി. ഇപ്പോള്‍ തൊട്ടടുത്ത അറവുശാലകളില്‍ നിന്നു മറ്റ് കടകളില്‍ നിന്നു വരുന്ന മലിനജലം ഇവിടെ തടഞ്ഞു നിന്ന് ദുര്‍ഗന്ധവും മലിന ജലത്തില്‍ കൊതുകുകള്‍ മുട്ടയിട്ടു വിരിയുന്ന കൊതുകു വളര്‍ത്തു മേഖലയായി മാറിയിരിക്കുകയാണ്.
പി.ഡബ്ല്യു.ഡി, ആതവനാട്- കല്‍പകഞ്ചേരി പഞ്ചായത്ത് അധികൃതര്‍ അഴുക്കുച്ചാലുകള്‍ വൃത്തിയാക്കുന്നില്ലെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. അതെസമയം കച്ചവടക്കാര്‍ തങ്ങളുടെ മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കുവാന്‍ തയാറാകാതെ മലിനജലം റോഡിലേക്ക് ഒഴുക്കി വിടുകയും, ദ്രവിക്കാത്ത ഖര മാലിന്യങ്ങള്‍ അഴുക്ക് ചാലുകളില്‍ നിക്ഷേപിക്കുന്നത് മൂലം അഴുക്കു ചാലുകള്‍ തൂര്‍ന്ന് മലിന ജലം റോഡില്‍ കെട്ടി നില്‍ക്കുവാന്‍ പ്രധാനകാരണമെന്ന് പറഞ്ഞു വകുപ്പ് അധികൃതര്‍ കൈമലര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."