HOME
DETAILS

മാഞ്ഞുപോകുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പ്പം

  
backup
May 16 2017 | 00:05 AM

%e0%b4%ae%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%aa%e0%b5%8b%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളിലൂടെ ഇടപാടു നടത്തുന്ന ഉപഭോക്താക്കള്‍ ഓരോ തവണ എ.ടി.എം ഉപയോഗിക്കുമ്പോളും 25 രൂപ ഈടാക്കുമെന്ന തീരുമാനം ജനരോഷമുയര്‍ന്നതിനെത്തുടര്‍ന്നു കഴിഞ്ഞദിവസം പിന്‍വലിക്കുകയുണ്ടായി. പലപ്പോഴും സാധാരണക്കാര്‍ക്കു മനസിലാകാത്ത ന്യായീകരണങ്ങളാണു ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ചൂഷണങ്ങളെ സാധൂകരിക്കാനായി നിരത്തുക.
എന്തൊക്കെ കാരണം നിരത്തിയാലും സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകളാണ് ഇതിന്റെ സര്‍വഭാരവും താങ്ങേണ്ടി വരികയെന്നതാണു സമീപകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. പൗരന്മാരുടെ ജീവിതവുമായി സര്‍ക്കാരിനുള്ള ബന്ധം മുറിഞ്ഞുപോവുകയും പുത്തന്‍താല്‍പര്യങ്ങളും ലക്ഷ്യങ്ങളുമുള്ള ചില വിഭാഗങ്ങള്‍ ആധിപത്യംസ്ഥാപിക്കുകയും ചെയ്യുന്ന ആഗോളവല്‍ക്കരണകാലത്തിലൂടെയാണു ഇന്ത്യയും ലോകവും കടന്നുപോകുന്നത്.
അങ്ങനെ വരുമ്പോള്‍ നമ്മള്‍ അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിച്ച ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പ്പത്തിന് എന്തുസംഭവിക്കുന്നുവെന്നു സൂചിപ്പിക്കാന്‍വേണ്ടിയാണു ഞാന്‍ എസ്.ബി.ഐയുടെ പണംപിടുങ്ങല്‍ പരാമര്‍ശിച്ചു തുടങ്ങിയത്. പൗരന്മാരുടെ എല്ലാവിധത്തിലുമുള്ള ക്ഷേമവും, സമ്പത്തിന്റെ തുല്യവിതരണവും തുല്യനീതിയും, അവസരസമത്വവും ഉറപ്പുവരുത്തുകയും അതുവഴി എല്ലാവര്‍ക്കും അവരവരുടെ കഴിവനുസരിച്ച് അന്തസ്സായി ജീവിക്കാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയെന്നതാണ് ക്ഷേമരാഷ്ട്രസങ്കല്‍പ്പത്തിന്റെ അടിസ്ഥാനം. സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്വവും ജനങ്ങള്‍ക്ക് പൗരന്മാരെന്ന നിലയിലുള്ള സാമൂഹിക ഉത്തരവാദിത്വവും നിറവേറ്റപ്പെടണം.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയില്‍ മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനരേഖയായി കണ്ടതും വിശ്വസിച്ചതും ക്ഷേമരാഷ്ടമെന്ന സങ്കല്‍പ്പമാണ്. എന്നാല്‍, കുറച്ചുവര്‍ഷമായി അത്തരം സങ്കല്‍പ്പമെല്ലാം അര്‍ത്ഥശൂന്യമാണെന്ന പുത്തന്‍കൂറ്റ് ചിന്ത ഇന്ത്യന്‍സമൂഹത്തില്‍ വളര്‍ത്തിയെടുത്തിരിക്കുന്നു. 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഈ ചിന്താഗതി പ്രബലമായി.
അതേത്തുടര്‍ന്ന്, സേവനങ്ങള്‍ സൗജന്യമല്ലെന്ന മുദ്രാവാക്യമുയര്‍ന്നു. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കോര്‍പ്പറേറ്റുകള്‍ നടത്തുന്ന കോര്‍പ്പറേറ്റുകളുടെ ഭരണമെന്ന രീതിയില്‍ മുന്നോട്ടുപോകുന്ന മോദി സര്‍ക്കാര്‍, ജനങ്ങള്‍ക്ക് ഒന്നും സൗജന്യമായി നല്‍കില്ലെന്ന മുതലാളിത്ത കാഴ്ചപ്പാടാണ് പ്രകടിപ്പിക്കുന്നത്. പൗരന്മാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ കണക്കില്ലാതെ പണം ചെലവിടുന്നതു നഷ്ടക്കച്ചവടമാണെന്നു പറയുന്ന സാമ്പത്തികശാസ്ത്രജ്ഞര്‍ രാജ്യത്തു പെരുകി വരുകയാണ്.
ഒരുലക്ഷം പേര്‍ക്കു കഷ്ടിച്ചു 14 ബാങ്കുശാഖകളുള്ള (വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിലും കുറവാണ്.), നാലുകോടി എഴുപതുലക്ഷം വിദ്യാര്‍ഥികള്‍ പത്താംക്ലാസിനുശേഷം പഠനമവസാനിപ്പിക്കുന്ന, ആറു വയസിനും 13 വയസിനുമിടയിലെ 60 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളുകള്‍ക്കു വെളിയില്‍ നില്‍ക്കുന്ന (2014 ലെ കേന്ദ്ര മാനവ ശേഷി മന്ത്രാലയത്തിന്റെ സര്‍വേ അടിസ്ഥാനപ്പെടുത്തി), ഏഴുകോടി എഴുപത്തേഴു ലക്ഷമാളുകള്‍ ശുദ്ധജലം കിട്ടാതെ അലയുന്ന, ഏഴു കോടി 69 ലക്ഷം ആളുകള്‍ക്കു വൃത്തിയുള്ള ശൗചാലയങ്ങളില്ലാത്ത, മൊത്തം ജനസംഖ്യയുടെ 58 ശതമാനത്തിനും കഷ്ടിച്ച് 180 രൂപയില്‍ താഴെ മാത്രം ദിവസവരുമാനമുള്ള ഈ രാജ്യത്ത് ഇനി പൗരന്മാരുടെ ജീവിതത്തില്‍ സര്‍ക്കാരിന്റെ ഇടപടലുകളേ വേണ്ടെന്നും ജനങ്ങള്‍ക്കുള്ള സൗജന്യങ്ങളെല്ലാം നിര്‍ത്തലാക്കിക്കൊണ്ടിരിക്കുകയാണെന്നും ഭരണകൂടം പറയാതെ പറയുമ്പോള്‍ നമ്മുടെ സഫലീകരിക്കപ്പെടാത്ത പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴുകയാണ്.
ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പ്പത്തിനു മങ്ങലേല്‍ക്കുകയും സമ്പത്തിന്റെ കേന്ദ്രീകരണം ഏതാനും വിഭാഗങ്ങളില്‍ മാത്രമാവുകയും ചെയ്യുമ്പോള്‍ പണമുള്ളവര്‍ ധാരാളമുണ്ടായാല്‍ പാവപ്പെട്ടവര്‍ക്കും അതു ഗുണകരമാണെന്ന പുതിയ മുതലാളിത്ത വായ്ത്താരിയെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ പൗരന്മാരോടുള്ള ഉത്തരവാദിത്വം മറക്കുകയാണ്. അപ്പോള്‍ എസ്.ബി.ഐ മാത്രമല്ല നാളെ ഏതു ബാങ്കും ഉപഭോക്താക്കളോട് ഇത്തരത്തില്‍ പെരുമാറും.
എസ്.ബി.ഐ കാണിച്ച അഹന്തയ്‌ക്കെതിരെ ജനങ്ങള്‍ക്കു പ്രതികരിക്കാന്‍ കഴിഞ്ഞതുകൊണ്ടുകൂടിയാണ് അവര്‍ തിരുത്താന്‍ നിര്‍ബന്ധിതമായത്. ജനങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയമായും നല്‍കേണ്ട ചില ഉറപ്പുകളുണ്ട്. അതിലൊന്നാണു താന്‍ അധ്വാനിച്ചു സമ്പാദിച്ചു ബാങ്കില്‍ നിക്ഷേപിക്കുന്ന പണം തനിക്കാവശ്യമുള്ളപ്പോള്‍ തിരിച്ചെടുക്കാനാകുമെന്നത്.
അന്തസായി ജീവിക്കുക, സ്വത്തു സമ്പാദിക്കുക എന്നതെല്ലാം ഭരണഘടന പൗരനു നല്‍കുന്ന അവകാശമാണ്. കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാര്‍ക്കു തിരിച്ചെടുക്കാന്‍ കഴിയുന്നതല്ല അത്തരം അവകാശങ്ങളൊന്നും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago