HOME
DETAILS
MAL
മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണം ലഭ്യമാക്കും: മന്ത്രി ശൈലജ
backup
November 02 2020 | 01:11 AM
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. കേള്‍വി പരിമിതി നേരിടുന്ന 1,000 പേര്‍ക്ക് ഈ വര്‍ഷം ഇയര്‍ മോള്ഡോടു കൂടിയ ഡിജിറ്റല്‍ ഹിയറിങ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന 'ശ്രവണ്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അതിനാവശ്യമായ തുക വികലാംഗ ക്ഷേമ കോര്‍പറേഷനു നല്‍കും. തിരുവനന്തപുരം കരിക്കകം സ്വദേശി ഹരിദാസ്, ചിറയിന്‍കീഴ് സ്വദേശിനി ജി. ചന്ദ്രിക എന്നിവര്‍ക്കാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വിവിധ ജില്ലകളില്‍ പ്രത്യേക ക്യാംപുകള്‍ നടത്തി മറ്റുള്ളവര്‍ക്കും ശ്രവണ സഹായികള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."