രാഷ്ട്രീയ പ്രവേശനം: ദൈവനിശ്ചയം മാറ്റാനാകില്ലെന്ന് രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വ്യക്തമായ സൂചന നല്‍കി സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. എട്ടുവര്‍ഷങ്ങള്‍ക്കുശേഷം തന്റെ ആരാധകരോട് സംസാരിക്കവെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതുസംബന്ധിച്ച് വ്യക്തമാക്കിയത്. വര്‍ഷങ്ങളായി താന്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന അഭ്യൂഹം ഉയരുകയാണ്. ചെന്നൈയിലെ രാഘവേന്ദ്ര ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നുള്ളത് തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രചോദിതമായ കാര്യമല്ല. എന്നാല്‍ ദൈവം അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ തനിക്കത് മാറ്റാനാകില്ലല്ലോ... രജനികാന്ത് വ്യക്തമാക്കി.
താന്‍ എന്താകണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട്. അത് നടക്കും. തന്നെ ഒരു നടനാക്കി മാറ്റിയത് ദൈവമാണ്. ഇക്കാര്യത്തില്‍ തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റിയിട്ടുണ്ട്. ദൈവം നിശ്ചയിച്ചാല്‍ താന്‍ നാളെതന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങും. രാഷ്ട്രീയത്തിലേക്ക് എത്തുകയാണെങ്കില്‍ വിശ്വസ്തതയോടെയും അഴിമതിക്കാരെ അകറ്റിയുമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം നല്‍കുകയെന്നും രജനികാന്ത് പറഞ്ഞു.
1996ലെ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണിയെ അനുകൂലിച്ച അദ്ദേഹം ജയലളിതക്കെതിരായി പ്രചാരണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ജയലളിതക്ക് വോട്ടുചെയ്താല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ വലിയ തകര്‍ച്ചയാണ് അണ്ണാ ഡി.എം.കെക്ക് നേരിടേണ്ടി വന്നിരുന്നത്. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നതും ഇറങ്ങാതിരിക്കുന്നതും അദ്ദേഹത്തിന്റെ ഇഷ്ടമാണെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."