HOME
DETAILS

ദുരിതത്തിലാക്കി എയര്‍ ഇന്ത്യ; 150 ഓളം യാത്രക്കാര്‍ പുറപ്പെട്ടത് ഒന്നര ദിവസത്തിന് ശേഷം

  
backup
June 11 2019 | 13:06 PM

air-india-time-dis-order

 

 

ജിദ്ദ: യാത്രക്കാരെ ദുരതത്തിലാക്കി എയര്‍ ഇന്ത്യ. റിയാദില്‍ നിന്നും കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള എയര്‍ ഇന്ത്യ എഐ 924
വിമാനം ഒന്നര ദിവസം വൈകിയാണ് പുറപ്പെട്ടത്. അതേ സമയം ഇതു മടങ്ങിയെത്തിയ ശേഷം നടത്തേണ്ട മുംബൈ സര്‍വീസും വൈകുകയാണ്. കനത്ത ചൂട് കാരണം വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതാണ് സര്‍വീസ് വൈകിച്ചത്.

ഞായറാഴ്ച 3.45ന് പുറപ്പെടേണ്ടതായിരുന്നു കൊച്ചി വിമാനം. പുറപ്പെട്ടത് പക്ഷേ തിങ്കളാഴ്ച അര്‍ധ രാത്രിയോടെ. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 152ഓളം പേര്‍ ദുരിതമനുഭവിച്ചത് ഒന്നര ദിനം.

രാത്രി ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയവര്‍ക്ക് ബോര്‍ഡിംഗ് പാസ് വിതരണം ചെയ്തിരുന്നു. യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും പുലര്‍ച്ചെ 3.30ന് ഷെഡ്യൂള്‍ ചെയ്ത വിമാനം പുറപ്പെട്ടില്ല. മണിക്കൂറുകള്‍ വിമാനത്തിലിരുന്ന യാത്രക്കാര്‍ ബഹളം വെച്ചതോടെ രാവിലെ 7.30ന് പുറപ്പെടുമെന്ന് അറിയിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. ഇവരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. യാത്ര മുടങ്ങിയതിനാല്‍ ഒരു വിദ്യാര്‍ഥിക്ക് കഴിഞ്ഞ ദിവസം നടന്ന കേരള യൂനിവേഴ്‌സിറ്റിയുടെ ബികോം പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. മറ്റൊരാള്‍ക്ക് ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി.

അതേ സമയം കൊച്ചി വിമാനം മടങ്ങിയെത്തിയ ശേഷം തിങ്കളാഴ്ച രാവിലെ 6.45ന് പുറപ്പെടേണ്ടതായിരുന്നു മുംബൈ വിമാനം. ഇതിലുമുണ്ട് ഇരുന്നൂറോളം യാത്രക്കാര്‍. എല്ലവരേയും ഹോട്ടലിലേക്ക് മാറ്റി.

കനത്ത ചൂടിനെ തുടര്‍ന്ന് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായി. വിമാനം തണുപ്പിക്കാന്‍ മുംബൈയില്‍ നിന്ന് സാങ്കേതിക ജീവനക്കാരെത്തിയ ശേഷമാണ് സര്‍വീസ് ആരംഭിച്ചത്. റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ ഫ്‌ലൈറ്റുകള്‍ ഒന്നിച്ച് വൈകുന്നതും ഏറെക്കാലത്തിന് ശേഷമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  a month ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  a month ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  a month ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  a month ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  a month ago
No Image

പൂര നഗരിയിലേക്ക് ആംബുലന്‍സില്‍ ചെന്നിട്ടില്ല; കണ്ടത് മായക്കാഴ്ച്ചയാകാം; സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

ഭാരവാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

Kerala
  •  a month ago
No Image

തകർപ്പൻ തുടക്കവുമായി ലുലു ഐ.പി.ഒ: ആദ്യ മണിക്കൂറിൽ തന്നെ മുഴുവൻ വിറ്റുപോയി

uae
  •  a month ago