HOME
DETAILS
MAL
ദില്‍ബാഗ് സിങ് അത്താവാള് അന്തരിച്ചു
backup
May 16 2017 | 00:05 AM
ലുധിയാന: വിഖ്യാത കാര്‍ഷിക ശാസ്ത്രജ്ഞന് ദില്‍ബാഗ് സിങ് അത്താവാള് അന്തരിച്ചു. 89 വയസ് പ്രായമുണ്ടായിരുന്നു.
ഇന്ത്യയിലെ ഗോതമ്പ് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെട്ട അദ്ദേഹം അമേരിക്കയില്‍ വച്ചാണ് മരിച്ചതെന്ന് പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് ഹരിത വിപ്ലവത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ അദ്ദേഹം അന്താരാഷ്ട്ര തലത്തിലും പ്രശസ്തനാണ്. വ്യത്യസ്ത തരത്തിലുള്ള ഗോതമ്പ് ഇനങ്ങള്‍ വികസിപ്പിച്ചെടുത്ത അത്താവാള് പഞ്ചാബിലെ കല്യാണ്‍പൂര്‍ സ്വദേശിയാണ്. 1960 കളില്‍ ഇന്ത്യയുടെ ഭക്ഷ്യധാന്യ കലവറയായി പഞ്ചാബിനെ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."