ഉംറ തീര്‍ത്ഥാടകരുടെ മൃതദേഹങ്ങള്‍ എളുപത്തില്‍ തിരിച്ചറിയാന്‍ അതി നൂതന സംവിധാനാവുമായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം
റിയാദ്: പുണ്യ നഗരിയില്‍ വെച്ച് മരണപ്പെടുന്ന ഉംറ തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ എളുപത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക ഉപകരണം പുറത്തിറക്കി. അതൃാധുനിക ബയോമെട്രിക് ഉപകരണമായ 'ബനാന്‍' എന്ന പേരിലുള്ള നൂതന ഉപകരണം സഊദി പാസ്‌പോര്‍ട്ട് വിഭാഗമാണ് പുറത്തിറക്കിയത്. ഉപകരണം പുറത്തിറക്കിയ ശേഷം ഇത് പരീക്ഷിച്ചു വിജയം കാണുകയും ചെയ്തു. മരണപ്പെടുന്ന തീര്‍ത്ഥാടകന്റെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെങ്കിലും ഞൊടിയില്‍ മൃതദേഹത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഉപകരണം ഉപയോഗിച്ച് കണ്ടെത്താനാകും.
കഴിഞ്ഞ വെള്ളിയാഴ്ച ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്, ഉംറ ടെര്‍മിനലില്‍ മരണപ്പെട്ട 80 കാരന്റെ മൃതദേഹം ഞൊടിയില്‍ ആണ് തിരിച്ചറിഞ്ഞത്. രാവിലെ എട്ട് മണിക്ക് മരിച്ച തീര്‍ത്ഥാടകന്റെ മൃതദേഹം വെറും 10 സെക്കന്റുകൊണ്ടാണ് തിരിച്ചറിയാനായത്. തീര്‍ത്ഥാടകന്റേത് സ്വാഭാവിക മരണമായിരുന്നു. മരിച്ച വൃക്തിയെ തിരിച്ചറിയുവാനുള്ള യാതൊരു തെളിവും ഉണ്ടായിരുന്നില്ലെങ്കിലും ഉപകരണത്തിന്റെ സഹായത്തോടെ ബയോമെട്രിക് സംവിധാനത്തില്‍ രേഖപ്പെടുത്തിയ മരിച്ച വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും ഞൊടിയിടക്കുള്ളില്‍ ലഭ്യമായി.
ഉംറ തീര്‍ത്ഥാടനത്തിന് എത്തി മരിണപെട്ടുപോകുന്നവരില്‍ രേഖകളില്ലാത്തവരുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുവാനും അത് മൂലം നടപടിക്രമങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കുന്നതിന് പുതിയ സാങ്കേതിക ഉപകരണം നിര്‍ണായകമാകുമെന്ന് ജിദ്ദ എയര്‍പോര്‍ട്ട് ജവാസാത്ത് മേധാവി വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."