HOME
DETAILS

വ്യാജ വിമാന റാഞ്ചല്‍ ഭീഷണി; യാത്രക്കാരന് ശിക്ഷ ജീവപര്യന്തം തടവും അഞ്ച് കോടി പിഴയും

  
backup
June 11 2019 | 13:06 PM

air-plain-hijack-news-mumbai

അഹമ്മദാബാദ്: വിമാനറാഞ്ചല്‍ നിരോധന നിയമപ്രകാരം വ്യവസായിക്ക് ജീവപര്യന്തം തടവും അഞ്ച് കോടി രൂപ പിഴയും വിധിച്ച് കോടതി. എന്‍.ഐ.എ പ്രത്യേക കോടതിയാണ് 2016ല്‍ നിലവില്‍ വന്ന നിയമപ്രകാരമുള്ള കേസില്‍ ശ്രദ്ധേയമായ വിധി പ്രസ്താവിച്ചത്. മുംബൈയിലെ വ്യവസായിയായ ബിര്‍ജു കിഷോര്‍ സല്ലയാണ് വ്യാജ വിമാനറാഞ്ചല്‍ ഭീഷണിക്ക് പുറകിലെ കഥാപാത്രം. 2017ലാണ് സംഭവം നടന്നത്.
ഡല്‍ഹി-മുംബൈ ജെറ്റ് എയര്‍വേയ്‌സില്‍ ഇയാള്‍ ഒരു കുറിപ്പ് എഴുതിവയ്ക്കുകയായിരുന്നു. ജെറ്റ് എയര്‍വേസിന്റെ തന്നെ 9ഡബ്ല്യു നംബറിലുള്ള വിമാനത്തില്‍ റാഞ്ചാനായി ആളുകളുണ്ടെന്നും വിമാനം പാക് അധീന കശ്മീരില്‍ ഇറക്കണമെന്നും അല്ലെങ്കില്‍ വിമാനത്തിലുള്ള 12 പേരും മരിക്കുമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഉറുദുവിലാണ് കുറിപ്പ് തയാറാക്കിയിരുന്നത്. ഗൂഗിള്‍ പരിഭാഷാ സാഹായി ഉപയോഗിച്ചാണ് ഇംഗ്ലീഷ് വാക്കുകള്‍ ഉറുദുവിലേക്ക് മാറ്റിയതെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ഇറക്കിയിരുന്നു. 2017 ജനുവരിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി കേസിലെ കുറ്റപത്രം സമര്‍പിച്ചത്.
കോടതി വിധി പ്രകാരം അഞ്ച് കോടി രൂപ പിഴയില്‍ ഒരു ലക്ഷം രൂപ വീതം വിമാനത്തിലെ പൈലറ്റിനും സഹപൈലറ്റിനും നല്‍കണം. 50000 രൂപ വീതം രണ്ട് എയര്‍ഹോസ്റ്റസുമാര്‍ക്കും 25000 രൂപ വീതം ക്ര്യൂ മെംബേഴ്‌സിനും നല്‍കണമെന്നും വിധിയില്‍ പറയുന്നു. 115 യാത്രക്കാരാണ് ആ വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാന റാഞ്ചല്‍ നിരോധന നിയമപ്രകാരം ഒരു വ്യക്തിക്കെതിരേയുണ്ടായ ആദ്യ വിധിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago