പ്രളയം; വനം വകുപ്പിന്റെ നഷ്ടം10 കോടി
സുല്‍ത്താന്‍ ബത്തേരി: കനത്ത മഴയില്‍ നീലഗിരി ജൈവമണ്ഡലത്തിലുള്‍പ്പെട്ട വയനാട് ജില്ലയിലെ വനഭൂമിയിലും വന്‍ നാശനഷ്ടങ്ങള്‍. വനം വകുപ്പ് നടത്തിയ കണക്കെടുപ്പില്‍ ഒന്‍പത് കോടി അന്‍പത്തിയഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഉരുള്‍പൊട്ടല്‍, കെട്ടിടങ്ങള്‍, വനപാത, പ്രതിരോധ കിടങ്ങുകള്‍, വൈദ്യുത കമ്പിവേലി എന്നിവയുടെ തകര്‍ച്ചയും തടയണകളുടെ നാശവും വഴിയാണ് ഇത്രയധികം രൂപയുടെ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. വനഭൂമയില്‍ മേല്‍തട്ട് നിരങ്ങി നീങ്ങിയതിനു പുറമെ വന്‍തടാകവും പ്രത്യക്ഷപെട്ടു. ജില്ലയിലെ മൂന്ന് വനം ഡിവിഷനുകളിലുമായാണ്് നാശനഷ്ടം കണക്കാക്കിയിരിക്കുന്നത്. എറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വയനാട് വന്യജീവിസങ്കേതത്തിലാണ്. ഇവിടെ നാലുകോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രൂപയുടെ നഷ്്ടമാണ് ഉണ്ടായിരിക്കുന്നത്. സൗത്ത് വയനാട് ഡിവിഷനില്‍ രണ്ടുകോടി നാല്‍പത്തിയേഴ് ലക്ഷം രൂപയുടെയും നോര്‍ത് വയനാട് വനം ഡിവഷനില്‍ രണ്ടു കോടി പതിനേഴ് ലക്ഷം രൂപയുടെയും നഷ്ടവുമാണ് കണക്കാക്കിയിരിക്കുന്നത്.
ഉരുള്‍പൊട്ടലില്‍ 48 ഹെക്ടര്‍ വനഭൂമി ജില്ലയില്‍ നശിച്ചു. ഇതില്‍ 38 ഹെക്ടര്‍ നോര്‍ത്ത് വയനാട് ഡിവിഷനിലും 13 ഹെക്ടര്‍ സൗത്ത് വയനാട് വനം ഡിവിഷനിലുമാണ്. ഉരുള്‍പൊട്ടലില്‍ വന്‍മരങ്ങള്‍ കടപുഴകി നശിച്ചതിനു പുറമെ വന്യജീവികള്‍ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇതുവഴി മൂന്നുകോടി ആറുലക്ഷം രൂപയുടെ ഭൂമിയാണ് വനത്തിനകത്ത് നഷ്ടമായതെന്നാണ് വനം വകുപ്പ് കണക്കാക്കിയിട്ടുള്ളത്. ഉരുള്‍പൊട്ടല്‍ വനഭൂമിയുടെ മേല്‍തട്ട് വ്യത്യാസവും വരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മണ്ണ് നിരങ്ങി നീങ്ങിയതു കാരണം നോര്‍ത്ത് വയനാട് ഡിവിഷനില്‍ രണ്ട് ഏക്കര്‍ വിസ്തൃതിയില്‍ ബേഗൂര്‍ ഫോറസ്റ്റ് റെയ്ഞ്ചില്‍പെടുന്ന അന്‍പതി മൂന്നാംമൈലില്‍ ഒരു തടാകവും രൂപം കൊണ്ടു. കനത്തമഴിയില്‍ 290.83 കിലോമീറ്റര്‍ വനപാത തകര്‍ന്നു. ഇതില്‍ 260.83 കിലോമീറ്റര്‍ ദൂരവും വയനാട് വന്യജീവിസങ്കേതത്തിലാണ്. 31 കിലോമീറ്റര്‍ ദൂരത്തില്‍ ആനകിടങ്ങും ആനയടക്കമുള്ള വന്യജീവികള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയുന്നതിന്നായി വനയോരത്ത് കൃഷിയിടങ്ങളുമായി വേര്‍തിരിച്ച് സ്ഥാപിച്ചിരുന്ന 120.5 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങും ശക്തമായി മഴയില്‍ നശിച്ചിട്ടുണ്ട്. മഴയില്‍ മരം വീണും മറ്റും വനം വകുപ്പിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും ഐ.ബിയും ഫോറസ്റ്റ് സ്‌റ്റേഷനും അടക്കം 16 കെട്ടിടങ്ങളും മഴക്കെടുതിയില്‍ തകര്‍ന്നു. ചെക്ക്ഡാമുകളും സ്വാഭാവിക ജലസ്രോതസുകളുമടക്കം 89 ജലസ്രോതസുകള്‍ക്കും വന്യജീവിസങ്കേതത്തില്‍ നാശം സംഭവിച്ചതായാണ് വനം വകുപ്പില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനു പുറമെ ഇക്കോ ടൂറിസം സെന്ററിന്റെ പ്രവര്‍ത്തനങ്ങളെയും കനത്തമഴ സാരമായി ബാധിച്ചു. ഇതുവഴി 11 ലക്ഷത്തി 25,000 രൂപയുടെ നഷ്ടമുണ്ടായതായും വനം വകുപ്പ് കണക്കുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."