വീരമൃത്യു വരിച്ച സൈനികന്റെ സഹോദരന് നടുറോഡില്‍ മര്‍ദനം
ഗുരുദാസ്പൂര്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് കുല്‍വന്ത് സിങിന്റെ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യക്കും നടുറോഡില്‍ മര്‍ദനം. ഹര്‍ദീപ് സിങ്, ഭാര്യ കുല്‍വിന്ദര്‍ കൗള്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ട്രാവല്‍ ഏജന്റായ ഗുനാം സിങ്ങാണ് ആക്രമിച്ചതെന്നാണ് വിവരം. ഫ്രാന്‍സിലേക്ക് പോകുന്നതിനായി ഗുനാം സിങ്ങിന് ഹര്‍ദീപ് എട്ടു ലക്ഷം രൂപ നല്‍കിയിരുന്നു.
ഫ്രാന്‍സിലേക്കെന്ന് പറഞ്ഞ് ഹര്‍ദീപിന് നല്‍കിയത് ഇന്തോനേഷ്യയിലേക്കുള്ള വിസിറ്റിങ് വിസയായിരുന്നു. ഇവിടെ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഹര്‍ദീപ് പഞ്ചായത്ത് കൗണ്‍സിലിന് പരാതി നല്കി.
ഇതേതുടര്‍ന്നുള്ള ഒത്തു തീര്‍പ്പില്‍ മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയെങ്കിലും പണം നല്‍കിയില്ല.
ഇതേതുടര്‍ന്ന് പൊലിസില്‍ പരാതി നല്കാന് പോകുമ്പോഴാണ് ഹര്‍ദീപിനും ഭാര്യക്കും നടുറോഡില്‍ വച്ച് മര്‍ദനമേറ്റത്. ഇരുവരെയും മര്‍ദിക്കുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."