HOME
DETAILS
MAL
മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടില്‍ മാസം നാല് തവണ പണം പിന്‍വലിക്കാം
backup
June 11 2019 | 16:06 PM
മുംബൈ: മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് മാസം നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. ഇന്നലെ ഇതുസംബന്ധിച്ച് ആര്.ബി.ഐ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. ജൂലൈ ഒന്നുമുതല്‍ ഇത് നിലവില്‍ വരും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിമിതികളോടെ ബാങ്കിങ് ഇടപാട് നടത്താനാണ് ആര്.ബി.ഐയുടെ നിര്‍ദേശപ്രകാരം ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനം ഒരുക്കിയത്.
എ.ടി.എം വഴിയോ ബാങ്ക് ശാഖ വഴിയോ മാസം നാല് സൗജന്യ ഇടപാടുകള്‍ നടത്താന്‍ കഴിയും. നാലില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് നിശ്ചിത ചാര്‍ജ് നല്‍കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."